ഇവിടം സ്വർഗ്ഗമാണ്. - തത്ത്വചിന്തകവിതകള്‍

ഇവിടം സ്വർഗ്ഗമാണ്. 

ഇവിടം സ്വർഗ്ഗമാണ്.
ഇവിടം സ്വർഗ്ഗമാണ് ഇവിടം സ്വർഗ്ഗമാണ്.
ഈ സ്വർഗ്ഗ൦ എന്നത് ഏതാണ് ദേശം ?
അവിടെ എത്താൻ എന്താണ് മന്ത്രം ?
ഏതുവഴി അതിനുള്ളിൽ പ്രവേശം ?
അവിടെ അണിയേണ്ടത് ഏതുവേഷം?
തിളക്കുമോ ചോര ഞരമ്പുകളിൽ ?

ഈ സ്വർഗ്ഗ൦ എന്നത് എൻറെ കൊച്ചുകേരളം
അവിടെ എത്താൻ നാവിൽ നിറയണ൦
അമ്പത്തൊന്നു അക്ഷരമന്ത്രം
ഉയരത്തിലാ കിഴക്കേ വാതിൽ,
സഹ്യപർവ്വതം....മുത്തുച്ചിപ്പികൾ
നിറച്ചു പരവതാനിവിരിക്കും
അറബിക്കടൽ പടിഞ്ഞാറേവാതിൽ
അണിഞ്ഞാടാം കഥകളി വേഷം..

ആസ്വാദ്യമാരാമ ഈ ആമേളനം ..പൂമരങ്ങൾ
പുൽകി നടനം ചെയ്യും മഴസുന്ദരികൾ
സ്നേഹജലം വറ്റാത്ത എത്രയോ പുഴകൾ ,
നിത്യാനന്ദം പകരുന്ന കളകൂജനങ്ങൾ
അതുകേട്ടിരിക്കാൻ വരുമോ സ്വർഗ്ഗത്തെ
അറിയാത്തവരെ ഒരേസ്വരത്തിൽ പറയൂ
ഇവിടം സ്വർഗ്ഗമാണ് ഇവിടം സ്വർഗ്ഗമാണ്.

Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:01-11-2020 12:33:04 AM
Added by :Vinodkumarv
വീക്ഷണം:134
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me