പടിയിറങ്ങിയ പകൽകിനാക്കൾ
പടിയിറങ്ങിയ പകൽകിനാക്കൾ
പാതിരാവിൽ ഇഴഞ്ഞെത്തി
സർപ്പംപോലെ ചുറ്റിവരിഞ്ഞു
ശിരസ്സിൽ ഇരുന്നു ചീറ്റുമ്പോൾ
ഞെട്ടിയുണർന്നു കരയാറുണ്ടായിരുന്നു
ഉടൽ വിഴുങ്ങാൻ കഴിയാതെ
ഇമ്മനക്കി തുടച്ചുണർത്തി ഭയം
മാത്രം നൽകി പടിയിറങ്ങിയ
എത്രയോ പകൽ കിനാക്കൾ
പേടിമാറുവാൻ ഒന്നുറങ്ങാൻ
ഒരു ചരടുജപിച്ചുകൈയ്യിൽ കെട്ടി
കിടന്നു വീണ്ടും വരുമോ ....?
Vinod kumar V
Not connected : |