ചെന്താമരപ്പൂവേ
ചെന്താമരപ്പൂവേ
ചേറിലാണെങ്കിലും ചെന്താമരപ്പൂവേ
പൂ മുഖത്തെന്നും പുഞ്ചിരിമാത്രം
പൂവിൻറെ ചുണ്ടിൽ പൂന്തേൻ മാത്രം.
തെന്നിയാടി തെന്നലിൽ നിറയക്കും
രാപ്പകലുകൾ നറുമണം മാത്രം.
ഇതളുകൾ കളമൊഴികൾ കാതോർക്കും
കൂർമ്പിച്ചകാതുകൾ മാത്രം.
തൂവലാൽ തഴുകി പാടിപ്പാറും
കുഞ്ഞിക്കിളികൾ നിൻ കൂട്ടുമാത്രം.
മുത്തമിട്ടു പാറും വർണ്ണശലഭങ്ങൾ
നീ തീർത്ത മായാജാലം മാത്രം
മഴത്തുള്ളി വീണാൽ ഓളങ്ങളിൽ
തീർക്കും പൂങ്കുടകിലുക്കങ്ങൾ മാത്രം
മഞ്ഞുത്തുള്ളികൾ വീണാൽ
നിന്നിൽ തിളങ്ങും വൈര്യങ്ങൾ മാത്രം.
ഇത്തിരിമീനുകൾ ഇക്കിളിയിട്ടിളക്കി
സ്‌നിഗ്‌ദ്ധമാ൦ കുഴൽ തണ്ടിൽ
പകരുന്ന രോമഹർഷങ്ങൾ മാത്രം
എന്നും ചേലും സുഗന്ധവും പെരുമയും മാത്രം
പൂ മുഖത്തെന്നും പുഞ്ചിരിമാത്രം
ചേറിലടർന്നുവീണാലോ പൂവേ
അസഹനീയമാം വേദനകൾ മാത്രം.
പിന്നെ പഴുതാരയും പാറ്റയും പുഴുക്കളും
കറുമുറാ കടിച്ചുമുറിച്ചു എല്ലാംക്ഷണികമാക്കുന്നു
എങ്കിലും പറയാനുണ്ട് ഏറെ പൂവേ
നിൻറെ സത്ഗുണങ്ങളുടെ മേന്മാത്രം
ചേറിലാണെങ്കിലും ചെന്താമരപ്പൂവേ
പൂ മുഖത്തെന്നും പുഞ്ചിരിമാത്രം.
Vinod Kumar V
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|