കുഴലിനുള്ളിലൂടെ കണ്ടത്  - തത്ത്വചിന്തകവിതകള്‍

കുഴലിനുള്ളിലൂടെ കണ്ടത്  

കുഴലിനുള്ളിലൂടെ കണ്ടത്
ഒരുകുഴലിനുള്ളിൽ ഇരുന്നാണ്
അവർനോക്കിയത് കൊറോണകാരണ൦
പക്ഷേ കണ്ടു നേതാവിൻറെ
ആകാശം ശില്പം..

ഒരുകുഴലിനുള്ളിൽ ഇരുന്നാണ്
അവർകണ്ടത് കൊറോണകാരണ൦
സ്വപ്നവും സ്വർണ്ണവും പത്രതാളുകളിൽ
കുഞ്ഞുങ്ങൾ കണ്ട് കിടന്നത്

ഒരുകുഴലിനുള്ളിൽ ഇരുന്നാണ്
വിലവിവരപ്പട്ടിക കേട്ടത് ,
പാമ്പാക്കും ചാരായവും
വോട്ടിന് ഒരു നോട്ടും
കിടന്നുറങ്ങുന്നുവെന്നും ...
സാമുദായിക നേതാവ്
തരുന്ന കാണാത്ത പൗരത്വവും ..

ഒരുകുഴലിനുള്ളിൽ ഇരുന്നാണ്
അവർകണ്ടതു അവരെപ്പോലെ
കൊറേയെണ്ണം കുഴി നിറഞ്ഞ
റോഡിൽ ഓരോ കുഴലിൽ
കിടന്നുറങ്ങുന്നുവെന്നും ...
ഈ കുഴലുകൾ മണ്ണിട്ടുമൂടുമോ ?
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:15-11-2020 09:08:55 PM
Added by :Vinodkumarv
വീക്ഷണം:92
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :