പുളിച്ചി  - തത്ത്വചിന്തകവിതകള്‍

പുളിച്ചി  

പുളിച്ചി
കതിരവൻ തൊട്ടപ്പോൾ
കുലുങ്ങിചിരിച്ചവൾ, കാറ്റിൽ
കുഞ്ഞിലകൾ വിരിച്ചവൾ , കുളക്കടവിൽ
ചാഞ്ഞു നിന്ന പ്രിയ പുളിച്ചിപെണ്ണവൾ
അവളെ കണ്ടു കൊതിച്ചു
ഞാൻ അധരങ്ങൾ കടിച്ചു.
നാവിൽനിന്നുമൂറും ഉമിനീരിൽ
ഇന്ദ്രജാല൦ തീർത്തു എന്നേ
അഭികാമ്യയനുരാഗത്തിൽ
പുളിച്ചി, നീ എനെലയിപ്പിച്ചു.
അതുകണ്ടാവും കിളികൾ
ചിലച്ചു ,കാറ്റിൽ ഇളകിയാടിയവൾ
കൈകൊട്ടിവിളിച്ചു മധുരപ്പുളിച്ചി
പുളിപ്പുള്ള പഴങ്ങൾ തന്നു...
ചുറ്റിക്കറങ്ങി അതും ഊറിത്തിന്നു
കുരുക്കൾ അമ്മാനമാട്ടി കളിച്ചു
ആ തണലിൽ ഒത്തിരി നേരമിരുന്നു.
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:26-11-2020 07:24:51 PM
Added by :Vinodkumarv
വീക്ഷണം:82
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :