എടുക്കാം പണി ആയുധങ്ങളാ
ആ പണി ആയുധങ്ങളാ
കർഷകൻറെ കയ്യിൽ ഇരുന്നതൊക്കെ
ആ പണിയായുധങ്ങളാ ,ഉഴുതുമറിച്ചു
നിലമൊരുക്കി മാറ്റിവെച്ചത് തുരുമ്പ്
തുടച്ചുവെച്ച ഇരുമ്പിൻറെകലപ്പകളാ..
കൊയ്തെടുക്കുവാൻ രാകിവെച്ച
കൂർത്തുവളഞ്ഞ അരിവാളുകളാ ..
തച്ചുടച്ചു പാറക്കല്ലിൽ വെട്ടിമണ്ണു
തീർത്തു ചളുങ്ങിയ മൺവെട്ടികളാ
എടുക്കാം ആ പണി ആയുധങ്ങളാ...
ഭാരതഭൂമിക്ക് ആധാരം കൃഷിഭൂമികളാ..
അവിടെ ചുറ്റിപ്പിടിച്ചത് മതംപൊട്ടിയ
ആനകളാ ,ആ മണ്ണ് തേറ്റപ്പലാൽ കുത്തി
ഇളക്കാൻ വന്നത് കാട്ടുപന്നികളാ
വളക്കൂറുള്ള മണ്ണിൽ നാറും
ചാണകപിണ്ഡത്തിൽ നുരക്കുന്നേ
വെളുത്തവീർത്ത കുണ്ടളപ്പുഴുക്കളാ
പുകയും പോർവിളിയും നിറയും
രാപ്പകലുകൾ രക്തമൂറ്റി ചുറ്റിക്കറങ്ങി
ക്ഷുദ്രജീവികൾ കുന്നുകൂടുമ്പോൾ ,
ആ അരിവാളുമുനകൊണ്ട്
ഒരു കൊത്തു കൊടുക്കരുതോ ...
മദയാനയും ഓടും പന്നിയും ഓടും
ചാണകപ്പുഴുക്കളും പിടഞ്ഞോടും.
Vinod kumar v
Not connected : |