ശ്വാസക്കാറ്റെ  നീ  കൊടുങ്കാറ്റ്    - തത്ത്വചിന്തകവിതകള്‍

ശ്വാസക്കാറ്റെ നീ കൊടുങ്കാറ്റ്  

കുലവാഴകൾ ഇലകൾ
ആട്ടിവിറക്കുകയാണ്
തെങ്ങുകൾ തലമണ്ടതല്ലുകയാണ്
തിരകൾ തീരത്തലറുകയാണ്
തീരങ്ങൾ ഇടിഞ്ഞു വീഴുകയാണ്
വെറും തൃണമീ മനുഷ്യൻ ...

ആരോടൊക്കെ ഈ
തീരാകൊലവിളികൾ
ചുറ്റി ചുറ്റി ചുഴലികളാക്കി
പിടിച്ചു കെട്ടാൻപോകുന്നത്
രാവണൻറെ രാജ്യമോ ?
ശ്വാസക്കാറ്റെ നീ കൊടുങ്കാറ്റ്

പ്രകൃതി നിൻറെ വികൃതി
വിരിഞ്ഞാടുന്ന പൂക്കളെ
ചിലക്കുന്ന കിളികളെ
അവർ തൻ കിനാക്കളെ
പ്രകൃതി നിൻറെ വികൃതി
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:04-12-2020 12:37:00 AM
Added by :Vinodkumarv
വീക്ഷണം:140
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :