പുതുവത്സര ലഹരി  - തത്ത്വചിന്തകവിതകള്‍

പുതുവത്സര ലഹരി  

പുതുവത്സര ലഹരി

ആഘോഷങ്ങളും ആശംസകളും

നേർന്നു നേരം വൈകി കിടന്നുപോയി



എഴുന്നേറ്റപ്പോൾ വാനിടം വാഴുമാ

സൂര്യനെ പുതുപുലരിയിൽ കാണാതെപോയി ....



പുതുവത്സര ലഹരി കാലാകാലം

കൂടിപ്പോയി സപ്തവർണങ്ങൾ നിറച്ച വാർത്തനോക്കി



ഒപ്പം മയക്കുമരുന്നു൦ മദ്യവും ഞരമ്പുകളിൽ

കാമഭ്രാന്തുകൾ കൂടുന്ന രാവുകൾ മാത്രമായി



പൂക്കളെ കാണാതായി കിളിപ്പാട്ടുകൾ കേൾക്കാതായി

സൂര്യനെ പുതുപുലരിയിൽ കാണാതെപോയി
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:01-01-2021 09:09:34 PM
Added by :Vinodkumarv
വീക്ഷണം:73
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :