| 
    
         
      
      കാറ്റേ നീയൊരു  കാട്ടുപ്പറവ        കാറ്റേ നിന്നെകണ്ടു ഞാൻ
നീ ചൂളമടിച്ചു പാറി
 പറക്കുമൊരു കാട്ടുപ്പറവ
 കാറ്റേ നീപാറിപ്പറക്കുമൊരു
 കാട്ടുപ്പറവ കാട്ടുപ്പറവ.
 
 കുളിർക്കാറ്റേ നീയിട്ട
 വെള്ള മുട്ടകൾ മിന്നുമാ
 ആലിപ്പഴങ്ങൾ അല്ലേ...?
 ഈ പുല്‍ത്തകിടിമേലെ
 ഞാൻ എത്തിനോക്കവെ
 നീ പാറിപ്പറനെത്തി
 എൻറെ രോമകൂപങ്ങളിൽ
 കൊത്തിവലിച്ചു
 കോരിത്തരിപ്പതേകിയില്ലേ.
 
 മൃദുലമാതൂവലാലൊപ്പി
 തലോടി ചിറകുകൾ വീശി
 പോകവേകണ്ടു ചാരത്തു
 ചേലൊത്തു ഒഴുകുന്ന
 പുഴയിൽ ഓളങ്ങൾ
 തീർക്കുന്ന നിൻ നിഴലും .
 കാറ്റേ നിന്നെകണ്ടു ഞാൻ.
 
 പൂമരചില്ലയിൽ ആഘോഷമാക്കി
 കരിയിലകൾ കൊത്തിപ്പറക്കും
 ലോകമാകെ ചലിക്കുമീ
 ജീവശ്വാസമായി
 ഹൃദയക്കൂട്ടിൽ ചേക്കേറും
 കാറ്റേ നീയൊരു കാട്ടുപ്പറവ
 Vinod kumar v
 
 
      
  Not connected :  |