പൈൻ മരപ്പെണ്ണ്
പൈൻ മരപ്പെണ്ണ്
നുണഞ്ഞാൽ അലിയു൦
ആലിപ്പഴങ്ങൾ ആരോ
എറിഞ്ഞു കൊടുത്തു
കൈകൾ നീട്ടിപിടിച്ചു
കൈത്തണ്ടയിൽ തുടച്ചു
തളിർചുണ്ടിൽ കടിക്കവേ...
കാണാതെ കള്ളക്കാറ്റേ
നീ കവരാൻ മെല്ലെ ചെന്നു
അവളുടെതൂവൽമേനിയെ
കെട്ടിപ്പുണർന്നു അടിമുടി
ഇളക്കി ചിരിച്ചു ചുംബിച്ചു
മധുരപ്പഴങ്ങൾ അടർന്നുവീണു
ആ പൈൻ മരപ്പെണ്ണ്
കോരിത്തരിച്ചു നിർവൃതിയിൽ
വാനം നോക്കിനിന്നു.
Vinod kumar V
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|