ആ ഉമ്മക്ക് വേണ്ടിയൊരു മകനുണ്ട്  - തത്ത്വചിന്തകവിതകള്‍

ആ ഉമ്മക്ക് വേണ്ടിയൊരു മകനുണ്ട്  

ആ ഉമ്മക്ക് വേണ്ടിയൊരു മകനുണ്ട്
ഉരുൾപൊട്ടുന്ന നെഞ്ചകവുമായി
കണ്ണീർമഴയിൽ തുറുങ്കിലടയ്‌ക്കപ്പെട്ട
ആ ഉമ്മക്ക് വേണ്ടിയൊരു മകനുണ്ട്
അവൻറെ ഉമിനീരിൽ സ്നേഹമധുരമുണ്ട്
ആ ഉമ്മക്ക് വേണ്ടിയൊരു മകനുണ്ട്


അവനാണ് സിംഹം അവനാണ് സിംഹം
ഒരേവയറ്റിൽ പിറന്നവർ കണ്ണുമടച്ചു
കെട്ടവൾ എന്നു ചോല്ലുമ്പോൾ
ഉയരട്ടെ മകനേ നിൻറെ ഗർജ്ജനം.
ആ അമ്മക്ക് വേണ്ടി ഉയരണം
സ്നേഹത്താൽ കെട്ടിപ്പുണരണം
കണ്ണനെ പോലെ ആ കാരാഗൃഹമുടക്കണം
കംസൻറെ ചങ്ക് പറിക്കണം ..
ആ ഉമ്മക്ക് വേണ്ടിയൊരു മകനുണ്ട് .

Vinod kumar v


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:12-01-2021 11:19:23 PM
Added by :Vinodkumarv
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me