വിടപറയാതെ പോയ മൗനം - മലയാളകവിതകള്‍

വിടപറയാതെ പോയ മൗനം 

മൂടൽ മഞ്ഞിൽ ഇറ്റിറ്റുവീഴുമാ
മഞ്ഞിൻ കണങ്ങളിൽ തെളിയുമീ
പൂമുഖ വാതിലിനരികത്തായ് ചാർ-
ന്നിരിക്കും ചാരുകസേരയിൽ ഒരു
വെൺ ചന്ദ്രനെന്നപോലെ തിളങ്ങിനിന്നാ
മുഖമെന്നോർമയിൽ ഒരു വേളയെന്നപോൽ
നിലച്ചുവല്ലോ നിശ്ശബ്ദമാ മൊഴിയി-
തളുകളും വാടിത്തുടങ്ങിയോ നീല
മിഴിയിതളുകളും വിടപറഞ്ഞകലുമീ
കാലമെന്നോളം മാടിവിളിക്കുമീ താര-
കങ്ങളും പിൻ വിളികേൾക്കാതെ
ഒരു സ്വരമറിയാതെ വിടചൊല്ലിപോ-
കയാണീതിങ്കളും അണയാത്തൊരു
നിലവിളക്കുപോൽ തെളിയുമീ-
പടിവാതിലിൽ.....


up
0
dowm

രചിച്ചത്:ജിസ്ന സജിൽകുമാർ
തീയതി:14-02-2021 09:02:23 PM
Added by :Jisna sajilkumar
വീക്ഷണം:229
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me