എൻ പ്രിയ വിദ്യാലയം - മലയാളകവിതകള്‍

എൻ പ്രിയ വിദ്യാലയം 

ഓടിയെത്തു മെന്നോർമയിലാ
കുഞ്ഞു വിദ്യാലയവും പാറിനട-
ക്കുന്നെൻ കുഞ്ഞു ബാല്യവുമീ
തണൽ മരച്ചോട്ടിലും പാറികളിക്കു
മാചിത്രശലഭം പോലാകുഞ്ഞു
തോഴരും കോരിച്ചൊരിയുമാ പേ-
മാരിയെയും മൂടിമറയുമാ തുഷാര
രേണുവിൻ കുളിരും എരിഞ്ഞു
കത്തുമാ വേനൽച്ചൂടും മാറി മാറി
തെളിഞ്ഞിടുന്നീ വഴിയോരത്ത്
കൂട്ടമായി പറന്നെത്തി നാമീ വളർ-
ന്നിടും വിദ്യാലയത്തിൻ പടിവാതി
ലിൽ, പൂവിൽനിറയും തേനുണ്ണുമാ
ചിത്രശലഭം പോൽ ഞാനും അറി
വുനുകരു മൊരു വണ്ടായി മാറിടു-
ന്നീനേരവും ആദ്യമായി പറന്നെത്തി
എൻ വിദ്യാലയത്തിൻ വാതിലിൽ...


up
0
dowm

രചിച്ചത്:ജിസ്ന സജിൽകുമാർ
തീയതി:15-02-2021 01:05:11 PM
Added by :Jisna sajilkumar
വീക്ഷണം:44
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me