കയറില്‍തൂങ്ങിയത്‌! - തത്ത്വചിന്തകവിതകള്‍

കയറില്‍തൂങ്ങിയത്‌! 

ആവശ്യമുള്ളസാധനങ്ങള്‍
നല്ലമുഴുത്ത്ത
പരസ്യവാചകം ഒന്ന്
പണയം വൈക്കാനുള്ള
സ്വര്‍ണ്ണം ഒരുചെമട്
പലിഷയടക്കാതിരിക്കാനുള്ളമറവി
ആവശ്യത്തിന്
നല്ലബലമുള്ളകയര്‍
നിങ്ങളുടെ സൈസിനനുസരിച്ച്
പണയസ്ഥാപനതില്‍നിന്നുള്ള
നോട്ടീസ് അഞ്ചാറെണ്ണം
കശുവാങ്ങിച്ചുതിന്ന
ഭാര്യയുടെയും ബന്ധുക്കളുടെയും
കുറ്റംപറച്ചില്‍ രണ്ടെണ്ണം
ഉറക്കമില്ലാത്താരാത്രിപത്തിരുപതെണ്ണം
പിന്നെ നല്ലകാതലുള്ള
മാവിന്റെ കൊമ്പ് ഒന്ന്
ഇതുതയ്യാറാക്കുന്നവിധം
ആര്‍ക്കുംപറഞ്ഞുതരേണ്ടകാര്യമില്ല
മുകളില്‍പറഞ്ഞഎല്ലാസഹര്യങ്ങളും
മുറപോലെനടക്കുംപോള്‍
നിങ്ങളുടെ തൂങ്ങിയാടുന്ന
ഡെഡ്ബോഡിറെഡി!
അന്നേരം മറ്റൊരുപരസ്യവാചകം
ദാ ഇങ്ങനെ,
"നിങ്ങള്‍ സ്വര്‍ണംപണയംവച്ചിട്ടെന്തിന്
കയറില്‍ഞാന്നുകിടപ്പൂ..! "



up
0
dowm

രചിച്ചത്:
തീയതി:29-11-2012 03:04:17 PM
Added by :Mujeebur Rahuman
വീക്ഷണം:144
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :