അന്ധവിശ്വാസത്തിന്‍റെ ഇരകള്‍
അന്നെനിക്ക് പ്രായം പത്തോന്‍പത്,
പൂക്കളെയും, കാറ്റിനെയും, മഴയും
എന്തെന്നറിയാത്തപ്രണയത്തെയും
പ്രണയിച്ച കാലം.
അന്നോരുദിനം അമ്മ വന്നു പറഞ്ഞു
ദോഷം, ദീനം, മൃത്ത്യു
പകരം വിവാഹം .
അതുവരെ ഉണ്ണാതിരുന്ന,
മുറിഞ്ഞു പോയകണ്ണികളുടെ
കയ്പ്പ്ചുവയ്ക്കുന്ന
ചുവന്നവെള്ളചോറ്
മോഹാലസ്യത്തിന്‍റെ
തൂശനിലയില്‍നിന്നും
കാളനുംകൂട്ടികഴിച്ചു.
പൂക്കളെയും, കാറ്റിനെയും, മഴയും
അന്നുമുതല്‍ മനസ്സിന്‍റെകോണില്‍
സൂക്ഷിച്ചു, ഒപ്പം മുറിഞ്ഞു പോയ
പ്രണയവും .
അന്ധവിശ്വാസങ്ങള്‍ക്കുമപ്പുറം
സത്യത്തിന്‍റെ വായ് വട്ടം
വലുതായ് കൊണ്ടിരുന്നു
എനിക്ക് കുഞ്ഞു പിറന്നു;
മഞ്ഞിനെയും, മഴയും, പൂക്കളെയും,
പ്രണയത്തെയും
പ്രണയിക്കാന്‍ ഞാനവളെ പഠിപ്പിച്ചു
ഒടുവില്‍ ഏതോ അന്ധവിശ്വാസത്തിന്‍റെപേരില്‍
പതിനെട്ട്തികയുന്നതിനു മുന്‍പ്
കനല്‍ നിറഞ്ഞ കതിര്‍മണ്ഡപത്തിലേയ്ക്ക്
മുത്തശ്ശി അവളെ കൈവലിച്ചു കയറ്റി:
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും
അന്ധവിശ്വാസത്തിന്‍റെ ഇരകള്‍.
Not connected : |