പാവം മരുപ്പൂവ് - പ്രണയകവിതകള്‍

പാവം മരുപ്പൂവ് 

മരുഭൂമിയിലെ ഈ കള്ളിമുള്‍പൂവിന്
എന്ത് മോഹങ്ങള്‍ ഉണ്ടായിടെന്ത് ?
തീഷ്ണമായ ഉഷ്ണകാറ്റാണ്
അവള്‍ക്കെന്നും സ്വന്തം....
ദൂരെയെവിടെയോ വസന്തത്തിനു സ്വന്തമായ
കുളിര്തെന്നലിനെ അവള്‍ പ്രണയികുന്നതെന്തിന്
കുളിര്തെന്നലെ നീ അവളെ സ്നേഹിക്കരുതെ...
അവളോട്‌ അടുക്കാന്‍ ശ്രമിക്കരുതെ..
വീണ്ടും വീണ്ടും വാടിയ ഈ പൂവിലേക്ക്
നീ എന്തിനു നിന്റെ ഹൃദയം കൊരുത്ത് വെയ്ക്കുന്നു
നൊമ്പരത്തിന്റെ കൂര്‍ത്തമുള്ളുകള്‍ മാത്രമാവും
നിനക്ക് പകരം കിട്ടുക...
നിനക്ക് വിഹരിക്കാന്‍ പൂകളും പുഴകളും നിറഞ്ഞ
ഹരിതാഭമായ ഭൂമിയുണ്ട് അകലെ...
ഇവിടെ ഈ ഉണങ്ങിയ മരുഭൂവിലെ പൂവില്‍ നിന്ന്
നിനക്ക് എന്ത് നേടാനാണ്???
കള്ളിപൂവിനും കുളിര്തെന്നളിനും ഇടയിലെ പ്രണയം
ദൈവീകവും പവിത്രവും ആണെന്ന് ആരു വിശ്വസിക്കും?
കേട്ടില്ലേ ആകാശത്തിലെ താരങ്ങള്‍ പോലും പറയുന്നു
ഈ കലികാലത്തോ കളങ്കമറ്റ പ്രണയം????


up
0
dowm

രചിച്ചത്:മീര
തീയതി:29-11-2012 12:29:35 AM
Added by :ആന്‍ഡ്രൂസ് പ്രഷി.
വീക്ഷണം:209
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :