റൂം നമ്പര്‍ 28  - തത്ത്വചിന്തകവിതകള്‍

റൂം നമ്പര്‍ 28  

മദ്രാസ്‌ യൂണിവേഴ്സിറ്റിയിലെ
മെന്‍സ് ഹോസ്റ്റല്‍-----------===+--------------
ഇരുപത്തെട്ടാം നമ്പര്‍ റൂമിലെ
ഒരു സന്ധ്യാനേരം.
മറീനയിലെ കാറ്റും,
തിരമാലകളും,
എന്നെ
മാടി വിളിക്കുന്നത്‌ പോലെ.
കടല്‍ക്കരയിലേക്ക്‌ നടക്കവേ
ചുറ്റിലും,
പല ഭാഷകളുടെ
കൂട്ടിമുട്ടല്‍................ ........................................
ദൂരെ-
വള്ളങ്ങള്‍ക്കരികില്‍
വലക്കെട്ടുകള്‍.
തിരയെണ്ണി-
തീരത്തിരിക്കുമ്പോള്‍
തിരമാലകള്‍
എന്തോ പറയാന്‍
ശ്രമിക്കുന്ന പോലെ.
മനസ്സ്,
പിന്നിലേക്കോടി
ആദ്യമായി
ഇവിടെ വന്നതും,
പിന്നീട്
കൂട്ടുകാരുമൊത്ത്
ഉല്ലസിച്ചതും...
സമയം നീണ്ടുപോയി.
തിരകള്‍ ക്ഷീണിച്ച പോലെ
തിരകളോട് യാത്ര പറഞ്ഞ് നീങ്ങി
വീണ്ടും
ഇരുപത്തിയെട്ടാം നമ്പര്‍ നരിയുടെ
ജനക്കരികിലായ്
മറീനയേയും നോക്കി....


up
0
dowm

രചിച്ചത്:സുജിത്ത് ശിവന്‍
തീയതി:28-11-2012 01:13:20 PM
Added by :Sujith Sivan
വീക്ഷണം:131
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :