ശുഭപ്രതീക്ഷ
മേടമാസത്തിന്ന തിഥിയാം കൊന്നപ്പൂ
കുംഭമാസം കൈക്കലാക്കിയപ്പോൾ
കാലം തെറ്റി പെയ്തോരു പേമാരി,
ഒക്കെയും കഷ്ടത്തിലാക്കിയപ്പോൾ
പഴിക്കുന്നുവോ നമ്മളീ സത്യമാംപ്രകൃതിയെ
വിതയ്ക്കുന്നു നമ്മൾ കൊയ്യുവാൻമടിയെന്നോ ?
കലിയുഗത്തിൻ ഫലങ്ങളാവാമിത്
കരയേണ്ട കനവിലെ ലോകമേ നീ
ഒരു ദിനം വരുമിനി,
മനുഷ്യൻ മനുഷ്യനെ മനസിലാക്കും ദിനം
ഭൂമിയെ നമ്മൾ അറിയുന്നൊരാ ദിനം
അന്നു വിഷുക്കണിപ്പൂവുകൾനമ്മൾക്കായ് മേടമാസത്തിൽ തിരിച്ചു വരും......
രചിച്ചത്:മഹി, ഹരിപ്പാട്
തീയതി:31-03-2021 07:42:14 PM
Added by :Mahi
വീക്ഷണം:168
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
Not connected : |