ഉയർപ്പ് - മലയാളകവിതകള്‍

ഉയർപ്പ് 


ഒരു നിശാഗന്ധി പുഷ്പം പോലെ
ഇരുൾ വീണ വഴിൽ എന്നോ
എന്നിൽ വിരിഞ്ഞ മുത്തേ......
കപട മുഖങ്ങളിൽ വീണുപോയൊരാ
ബാല്യത്തിൻ തെറ്റുമായി
നടന്നകന്ന വഴിയിലൂടെങ്ങോ
ഇഴഞ്ഞു നീങ്ങുമ്പോൾ
ഇന്ന് നീ എന്നിൽ ഒരു കുനു ദീപമായ്
തുടർ വഴി കാണിച്ചിടുമ്പോൾ
അറിയില്ലെനിക് ഈ സമൂഹത്തിൽ
നിന്നെ വളർത്താൻ , ആവില്ലെനിക്ക്
ഈ കുരുന്നു ജീവൻ കവരുവാൻ
'അമ്മ എന്ന വാക്കിന് മാധുര്യം നുകരാത്ത
പാപിയായ ഈ ജന്മം......
ഇല്ല തോൽക്കില്ല ഞാൻ
എന്നെ ചവിട്ടി അരച്ചവർക്കിടയിലൂടെ
ഞാൻ ഉയർത്തെഴുനേൽക്കും
നീ ഉണരൂ എന്റെ പൊന്നെ
നന്മയുള്ള ഒരു സമൂഹം 'അമ്മ നിനക്കായ് തീർക്കാം

എന്ന് സ്വന്തം

K J


up
0
dowm

രചിച്ചത്:KJ
തീയതി:30-03-2021 08:22:36 PM
Added by :Kishanjith
വീക്ഷണം:111
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :