മുകിലുകൾ തീർത്ത മേൽപ്പാലം ...       
     മുകിലുകൾ തീർത്ത മേൽപ്പാലം ...
 മലകൾക്കുമേലെ മുകിലുകൾ 
 തീർക്കുന്നു മേൽപ്പാലം ...
 പല വർണ്ണ മേൽപ്പാലം
 പലായനം ചെയ്യും മേൽപ്പാലം
 ആ പാലത്തിന് മേലെനിന്ന് 
 സൂര്യനു൦ തീർക്കുന്നുണ്ട് ചമത്കാരം. 
 
 എത്രയോ ശതത്തൂക്കം ഭാരം
 പേറി താഴേക്ക് വീഴാതെ 
 ചിരിച്ചു  നീ  പൊഴിക്കുന്ന 
 കണ്ണീരോ ഈ മഴത്തുള്ളികൾ 
 അടരുന്ന കൈവരിയോ മാരിവില്ല്
 മിന്നുന്ന താരങ്ങളോ  
 രാത്രികളിൽ വഴിദീപം . 
 ഭൂമിക്ക് അനിവാര്യമാം മേൽപ്പാലം .. 
 Vinod kumar V
      
       
            
      
  Not connected :    |