നിൻ സ്‌മൃതിയിൽ
നിൻ നുണക്കുഴിയിൽ വിടർന്നോരി ചെമ്പകചുവട്ടിൽ
ആദ്യാനുരാഗതിൻ പൊൻചിരി
കൺയിമരണ്ടും നോക്കിനിൽക്കേ ഇളം-
തെന്നലിൽ നിൻ ഒളിമിന്നൽ വീശിയല്ലോ
എൻ ജീവിതതൃഷണയിൽ നാം
രാധാമാധവപോൽ കളിതോഴരല്ലയോ
നിന്നിൽ ഉണരുമീ വേണുസംഗീതത്തിൻ
ലയതാളത്തിൽ മൗനം ഭുജിച്ചിരിക്കും
കളിതോഴിയല്ലയോ ഞാൻ
നിൻ മുകുടത്തിൽ ചൂടുമി പീലികൊണ്ട് ഞാൻ
നിനക്കായി അനുരാഗതിൻ സ്വപ്നമഞ്ചം തീർക്കാം
കൃഷ്ണാ കളിതോഴാ മണിവർണ്ണായെൻ
പ്രിയ കാർമുകിൽവർണ്ണാ
അനുരാഗവിലോചനാം കൃഷ്ണാ നിൻ മേനിയിൽ
ചാർത്തിയ സാഫല്യത്തിൻ ഹാരം
എന്നിൽ ചാർത്തുമോയെൻ മണിവർണ്ണാ
നിന്നോട് ഒത്തിരിക്കൂമീ ഓരോ വേളയിൽ
എന്നുമെനിക്ക് സുദിനമാലോ
ഓടകുഴൽ നാദം കാതോർത്തു നിൻ
തോളിൽ ചാഞ്ഞിരിക്കുവാൻ അതിയായ മോഹമല്ലോ
യദുകുലകൃഷ്ണാ,പ്രിയ കളിതോഴാ, നിന്നിലെ
ഓരോവാക്കുകളും എന്നിൽ ഓരോയുഗങ്ങളായി
സമ്മാനിച്ചുവല്ലോ
പോയജന്മതിൻ സുകൃതമാണോ കണ്ണാ നീ-
യെൻ കളിതൊഴാനായി പിറന്നത്
നീയാകുന്ന മനസ്സിൽ കരങ്ങൾ ചേർത്തു
പിടിച്ചു കൃഷ്ണാ-യെന്ന് മന്ത്രിച്ചാൽ നീയെൻ
അരികിൽ വരുമോകണ്ണാ..
നാം തോളുരുമി നടന്നതും, ഓടികളിച്ചോരി അമ്പാടിതൻ
സോദരേയും, നിൻ കളിതൊഴിയേയും തനിച്ചാക്കി
പോയതല്ലേ ദേവകിപുത്രാ..
നിനക്കായി ഞാൻ എന്നും ചെമ്പകചുവട്ടിൽ നിൻ
ഓർമ്മകൾ തൻ മഞ്ചാടികുരു മാറോട് ചേർത്തു
ഇരിക്കുമ്പോൾ പുറകിലൂടെ ആരും അറിയാതെ
നീയെൻ മിഴികൾ പൊത്തുമോ കണ്ണാ..
Not connected : |