| 
    
         
      
      ഇതുവഴിവാ       ഇതുവഴിവാ🌾🌾🌾
കതിരുകാണാക്കിളി🦜
 കനവുകൾ നിറയുന്ന
 പാടത്തുവാ, ഇളകിയാടും
 നെല്ല്കതിരുകൾ കൊയ്യാനായി
 ഇതുവഴിവാ ,ഇതുവഴിവാ
 കതിർ പൂജകൾ കാണാം
 പൊൻപൊലികൾ കാണാം ,
 കുണുങ്ങിയോടും ആമ്പൽ
 തോടും കാണാം 🌾🌾
 ഇതുവഴിവാ ഇതുവഴിവാ
 കതിരുകാണാക്കിളി
 ഇതുവഴിവാ ഇതുവഴിവാ.
 നെൽപ്പാടവും കൊയ്യാം ,🌾🌾
 കൊയ്ത്തുപ്പാട്ടും പാടാം,
 ചെമ്പാക്ക് നുറുക്കി മുറുക്കാം
 ചുണ്ടും ചുവപ്പിച്ചു ആ
 കിളിമൊഴികൾ കേൾക്കാം
 കളപ്പുരയിൽ കിന്നരിച്ചിരിക്കാം
 കൂയ്... കതിരുകാണാക്കിളി
 ഇതുവഴിവാ ഇതുവഴിവാ.
 ആറ്റുനോറ്റുഞാൻ തീർത്ത
 ഒരു പൊന്മാല്യം സമ്മാനമേകാം
 ഇതുവഴിവാ നീ ഇതുവഴിവാ.
 Vinod kumar V
 
      
  Not connected :  |