പാവപ്പെട്ടവൻറെ ഈ ഇന്ത്യ  - തത്ത്വചിന്തകവിതകള്‍

പാവപ്പെട്ടവൻറെ ഈ ഇന്ത്യ  

പാവപ്പെട്ടവൻറെ ഈ ഇന്ത്യ

ഓരോ ദിവസത്തെ വാർത്തകൾ
ചിത്രങ്ങൾ പറയുന്നുണ്ട്
പാവപ്പെട്ടവൻറെ ഈ ഇന്ത്യ.
ചിലരോട് വിളിച്ചു പറയുവാനുണ്ട്
ഇന്നും പാവപ്പെട്ടവൻറെ ഈ ഇന്ത്യ


ഗോമയം തേച്ചഗൃഹത്തിൽ നിന്നും
ശ്വാസത്തിനായി നെട്ടോട്ടമോടുന്നവർ .
ശവദാഹവുമായി നീണ്ടുകിടക്കുന്ന
തെരുവുകൾ മിണ്ടാതെ മേളിക്കുന്ന
പല പല പഴംതുണിക്കെട്ടുകൾ
പറയുന്നു ദയനീയ കഥകൾ
ഇന്നും പാവപ്പെട്ടവൻറെ ഈ ഇന്ത്യ.


വീമ്പുപറയുമ്പോൾ ഉണ്ട്
നീണ്ടതണ്ട് വർണ്ണപ്പൂച്ചെണ്ട്
പറയുവാനിനിയുണ്ട്.
പല വ്യാധികൾ ഈ പലജാതികൾ
ഉപകാരമില്ലാത്ത ജാംബവാന്റെ
കഥകൾ പറഞ്ഞുകെട്ടിയ
മഹളുകൾ ആകാശപ്രതിമകൾ
കാണുന്ന ഈ പാവപ്പെട്ടവൻറെ ഇന്ത്യ.



കരുതിയെമതിയാകു ഈ രാജ്യം
തടികാക്കുവാൻ ജീവനും
കൊണ്ടോടുന്ന പ്രഭുക്കളോടു൦
പിന്നിൽനിന്ന് കുത്താൻ കാളകൂട൦
തേച്ച കത്തിയൊരുക്കുന്നവരോടും
വിളിച്ചുപറയണമെന്നു തോന്നി
അതെ പാവപ്പെട്ടവൻറെ ഈ ഇന്ത്യ .
കരുതാൻ ഒരു ലോകം ചുറ്റുമുണ്ട്
പാവപ്പെട്ടവൻറെ ഈ ഇന്ത്യ.
Vinod kumar V


up
1
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:29-04-2021 10:16:25 PM
Added by :Vinodkumarv
വീക്ഷണം:115
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :