ശ്വാസമേ പ്രാണ ശ്വാസമേ  - തത്ത്വചിന്തകവിതകള്‍

ശ്വാസമേ പ്രാണ ശ്വാസമേ  

ശ്വാസമേ പ്രാണ ശ്വാസമേ
ശ്വാസമേ പ്രാണ ശ്വാസമേ
അവനിയിൽ ആവോളം
നീ പ്രവഹിക്കുക .
ശ്വാസമേ പ്രാണ ശ്വാസമേ
എൻറെ രാജ്യത്തിൻ
വിളറിയ കണ്ണുകൾ കാണുക.
ശ്വാസമേ പ്രാണ ശ്വാസമേ
സർവ്വരേം സ്നേഹിക്കും
ആ ഹൃദയത്തിൻ താളം
നീ കാത്തുകൊള്ളുക.
രാജ്യം കിതക്കുമ്പോഴും
കുതിരക്കച്ചവടം
നടത്തുന്നവരുടെ കഴുത്തു
നീ ഞെക്കുക.
കെടുകാര്യസ്ഥരായി
തലപ്പത്തിരുപ്പവർ തൻ
കസേരകൾ നീ കത്തിക്കുക.
ശ്വാസമേ പ്രാണശ്വാസമേ
അവനിയിൽ ആവോളം
നിലക്കാതെ പ്രവഹിക്കുക .
Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:26-04-2021 07:57:23 PM
Added by :Vinodkumarv
വീക്ഷണം:174
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :