അവൻ അവൻ മാത്രം
അവൻ അവൻ മാത്രം
എപ്പോഴും പറയുന്നു നാം അവനാണെല്ലാം
അവനെനെന്റെ ജീവന്റെ ജീവൻ
അവനെല്ലാമറിയുന്നവൻ
അവനു പകരമാരുമില്ലീ ഭൂമിയിൽ
അവൻ സൃഷ്ടിച്ചതാണെല്ലാമെങ്കിലും
അവനു സ്വന്തമാകും വസ്തു
അവനു തന്നെ നിവേദ്യമായ് നൽകണം
എന്റെ സ്വന്തമാം ഫലമൂലാദികളിറുത്തു
എനിക്കു തന്നെ സമ്മാനിക്കുന്നതു പോലെ
എന്റെ സ്വന്തമാം സ്ഥലത്തു നിന്നും
ഞാൻ കാത്തു വച്ചു വളർത്തിയ
പൂക്കളിറുത്തെനിക്കു ചാർത്തുന്ന പോലെ
അവൻ സൃഷ്ടിച്ചതെല്ലാം അവനു തന്നെ
വിശപ്പിനായ് നൽകുന്നു
അവനു വിശപ്പുണ്ടോ
ലോകത്തിൻ വിശപ്പു പോക്കുന്നവനു
ഭക്ഷണം നൽകുന്നവർ
അവനു വിശപ്പുണ്ടോ
അവനു നിവേദ്യമിഷ്ടമോ
അവനു ക്ഷീരസ്നാനമിഷ്ടമോ
എനിക്കിഷ്ടമല്ലാത്തതാം ക്ഷീരസ്നാനം
അവനിഷ്ടമാകുമോ
അവന് വിളക്കുകൾ കത്തിച്ചു നൽകണം
ലോകത്തിനു തന്നെ വിളക്കായവന്
വെളിച്ചമേകുന്നല്പബുദ്ധിയാമെൻ ജ്ഞാനം
എത്ര മധുരമാം പൂക്കാലങ്ങൾ
അവനെനിക്കു നൽകിയ പൂക്കാലങ്ങൾ
അതിലൊരു പൂവിറുത്തു നിനക്കു
നൽകുന്നതിഷ്ടമാകുമോ
എന്നുടെ സ്വന്തമാം ഗൃഹത്തിലെ
പൂക്കളിറുത്തു എനിക്കു തന്നെ
സമ്മാനിച്ചാലിഷ്ടമാകുമോ
എന്തിനെന്റെ സ്വന്തമാം
പൂവിറുത്തെന്നു ചോദിക്കും ഞാൻ
എത്ര പൂക്കാലം കാത്തിരുന്നു
ഞാൻ വിരിയിച്ച പൂവാണിത്
ഓരോയില വരുമ്പോഴും കാത്തിരുന്നു
ഒരു പൂമൊട്ടു കാണുവാൻ
വസന്തമേ വേഗം വരികെയെന്റെ
പ്രീയമാം പൂന്തോട്ടത്തിൽ
നിറയെ പൂക്കൾ വിരിയിക്കെന്നു
അറിയാതെ കൊതിച്ചു പോയ് ഞാൻ
ജയരാജ് മറവൂർ
Not connected : |