ജഠരസ്വപ്നം - പ്രണയകവിതകള്‍

ജഠരസ്വപ്നം 

കലിവിളയാടിരസ്സിക്കുമിരവി
ലരിചിറങ്ങുമീകനലില്‍വെന്തു മരിക്കുന്നവള്‍.,
രാമനായണയില്ലോരിക്കലുമരികില്‍
രാമരജ്യത്തിലെയ്ക്കാനയിക്കില്ല.
ആയിരംവനകുസുമങ്ങള്‍ക്കിടയിലെന്‍
മനമൊരു പൈതലായ്‌മാറവേ
എന്‍ കാടത്തം ഞാന്‍ മറന്നു.
ഇരവിന്‍റെയിരവില്‍ ശയ്യാവിഹീനയാ
യെന്നുമിരിക്കുംനിന്നെ നോക്കിയിരുന്നു ഞാന്‍..,
ഞാന്‍ ചെയ്തതേനമെന്നറിയാത്തദുര്‍വിധി
യെക്കാളതിവിധി നിന്‍ വിധി;
വാലില്‍കൊളുത്തിയതീയില്‍ ചാമ്പലായദേശവും
എരിയുന്നചിത്തവുമെനിക്ക് സ്വന്തം,
ഹേതുഞാനോതി കാലച്ചക്രത്തില്‍
ജീവചക്രംതിരിക്കാന്‍കൊയ്തെടുത്തപോല്‍
പോയ്‌ത്തലതാലത്തിലേന്തി,
നീയെന്‍ജഠരമോഹമെന്നറിഞ്ഞുടനെന്‍ശിരസ്സറ്റു,
രാമബാണമേറ്റ്പിടയ്ക്കുന്ന നേരത്തും
ചോരതുരുതുരെത്തുളുംബുന്നനേരത്തും
നിന്‍ദുര്‍വിധിയോര്‍ത്തിരംബുന്നെന്‍ചിത്തം,
ഭാവാനുപെക്ഷിച്ച ജന്മങ്ങള്‍ നമ്മള്‍,
എന്‍ജാരഭാവങ്ങളെല്ലാംനിന്‍മിഴിയില്‍നിന്നോ
പ്പിയെടുത്തു കാന്തന്‍ ,
ഹേ സീതേ, പുനര്‍ജനിക്കു
വീണ്ടുമൊരു സന്ധ്യമായുമ്പോള്‍
ഭഗവാനോട് കേണോരുമാത്ര
ത്രേതായുഗമുണ്ടാവണം
മിധ്യയാം രാമരാജ്യത്തിനപ്പുറം
പോന്നശോകം പൂവിടും ലങ്കയില്‍
നമുക്കിനിയും ഒന്നിക്കാം


up
0
dowm

രചിച്ചത്:ആന്‍ഡ്രൂസ് പ്രഷി.
തീയതി:01-12-2012 12:09:59 AM
Added by :ആന്‍ഡ്രൂസ് പ്രഷി.
വീക്ഷണം:149
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :