അഞ്ചു വാതിലുകള്
അവളിലേക്ക് അഞ്ചു വാതിലുകളുണ്ട്
ആദ്യതെയ്തു അവളുടെ മനോഹരമായ ചിരിയാണ്
ഒരു മറു ചിരി ചിരിച്ചു
ക്ഷണിക്കപെട്ട അതിഥിയെപ്പോലെ നിങ്ങള്ക്ക് അകത്തു കയറാം
രണ്ടാമതെത് അവളുടെ കണ്ണുകളാണ്
മഴവില്ലിനു ചുവട്ടിളിരുന്നോ
പൂക്കള്ക്ക് നടുവിളിരുന്നോ
ഒരു കാല്പ്പനിക കമുകനെപ്പോലെ
നിങ്ങള്ക്ക് അകത്തു കയറാം
മൂന്നാമത്തെ വാതില് അഭായര്തികള്ക്ക് ഉള്ളതാണ്
സഹതാപം നിറഞ്ഞ കണ്ണുകളോടെ
നിങ്ങളെ അവള് അകതെക്കനയിക്കും
നിങ്ങള് ഒരു മോഷ്ട്ടവനെങ്കില്
നാലാമത്തെ വാതില് ഉപയോഗിക്കാം
ക്ഷണ നേരത്തില് അകത്തു കടക്കുക
ആവസ്യമുള്ളത് എടുക്കുക
പിടിക്കപ്പെടും മുന്പ് പുറത്തു കടക്കുക
പ്രണയം എന്നെഴുതിയ അഞ്ചാമത്തെ വാതിലിലേക്ക്
നിങ്ങളൊരിക്കലും ഓടിയടുക്കരുത്
ജലാശയത്തിലെ പ്രതിബിംബം മാത്രമാനത്
നിങ്ങള് മുങ്ങി മരിക്കും
ഇനി അകതുകടന്നാല്
ഞാനെങ്ങിനെ പുറത്തു കടക്കും
എന്ന് ഭയപ്പെടുന്നവര്ക്ക്
ആറാമത്തെ വാതില്
അതൊരിക്കലും തുറന്നു ഞാന് കണ്ടിട്ടില്ല
Not connected : |