കണിയാത്തിയും  കവടികളും  - തത്ത്വചിന്തകവിതകള്‍

കണിയാത്തിയും കവടികളും  

കണിയാത്തിയും കവടികളും

കടലൊരു കനിവുള്ള കണിയാത്തി
കരയുടെ കഥനങ്ങൾ കേട്ട്
പാലഴകുള്ള മിന്നും കവടികൾ
നിരത്തുന്നു, ഉരുമ്മിയുരുമ്മി
തിരകളിൽ കറക്കികിലുക്കി
കലികാലദോഷങ്ങൾ മാറ്റുവാൻ
പരിഹാരം പറഞ്ഞുതുടങ്ങുമ്പോൾ
കാർമേഘങ്ങൾ നിറയുന്നു.
നക്ഷത്ര ദീപങ്ങൾ മായുന്നു.
മിന്നൽക്കനലുകൾ ചിതറുന്നു
ആരൂഡം മാഞ്ഞു പരിഹാരമില്ല...
കവടികൾ തീരത്തെറിഞ്ഞു
കണിയാത്തിയും കേഴുന്നു
നഷ്ടപ്പെട്ട കവടികൾ ഇന്ന്
കിണുങ്ങാതെ കമന്നുകിടക്കുന്നു .

Vinod kumar V


up
0
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:09-06-2021 12:09:27 AM
Added by :Vinodkumarv
വീക്ഷണം:80
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :