അവൾ - തത്ത്വചിന്തകവിതകള്‍

അവൾ 

അവൾ

ചിതലരിച്ച ഓർമ്മകളെ
മറവിയുടെ മാറാലക്കൂട്ടിൽ തള്ളി
പുറംതിരിഞ്ഞു നടക്കുന്നവൾ.
പിറകെ പിന്തുടരുന്ന
നിസ്സഹായതയുടെ ദീർഘനിശ്വാസങ്ങളും
വിഹ്വലമായ ഉൾവിളികളും .
വെറുക്കപ്പെട്ടവൾ എന്നു
മുദ്രകുത്തിയവർക്കിടയിലൂടെ
ആത്മധൈര്യത്തിന്റെ പടച്ചട്ടയണിഞ്ഞ്
നഷ്ടസ്വപ്നങ്ങളുടെ ഭാണ്ഡം നിറയെ
തകർന്നടിഞ്ഞ മോഹങ്ങളും പേറിയവൾ
യാത്ര തുടരുന്നു .
സ്വയം പോരാടി,
എന്തിനോ വേണ്ടി, 
ഏകയായി..

ദീപ ഗംഗാധരൻ


up
1
dowm

രചിച്ചത്:ദീപ ഗംഗാധരൻ
തീയതി:12-06-2021 03:12:37 PM
Added by :ദീപ.ഗംഗാധരൻ
വീക്ഷണം:183
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :