| 
    
         
      
      കാത്തിരിപ്പ്        ആരെയോ തേടുമൊരു 
നനവാർന്നമിഴികളിൽ നിന്നും
 ഇതളായി പൊഴിയുന്നു
 കണ്ണുനീർ തുള്ളികൾ
 പാതിമാഞ്ഞൊരാ
 നറുനിലാവിൽ
 മൂകമായി തേങ്ങീടും
 ആ ശബ്ദ വീചികൾ
 
 കാലങ്ങൾ ഒരുപാട്
 പിന്നിടുമ്പോഴുമെന്നുള്ളം
 പിടയുമാ സ്നേഹനൊമ്പരത്താൽ
 ഓർമ്മകൾ മായാത്ത
 നിമിഷങ്ങളുമായി ഞാൻ
 കാത്തിരിപ്പൂ ഇനിയുള്ള കാലമത്രയും
 ഇരുളിൽ തെളിയുമൊരോരോനിഴലിലും
 ഉറ്റിറ്റ് നോക്കും പ്രതീക്ഷയോടെ
 
 പുലരികൾ രാവുകളായി
 മാറിടുമ്പോൾ ഞാൻ
 ഓർത്തിടുന്നു കൂട്ടിനാരുമില്ലെന്ന സത്യം
 അലകടൽ ആയത്തിൽ
 തുഴപോയ നൗകയിൽ
 അരികു തേടി അലയുന്നു എൻ ചിന്തകൾ
 എങ്കിലും തുടരുമീ കാത്തിരിപ്പ്
 എൻ ജീവനിൽ തുടിപ്പുള്ള നാൾ വരേക്കും.
 
      
  Not connected :  |