വട്ടപ്പൊട്ടുകൾ  - തത്ത്വചിന്തകവിതകള്‍

വട്ടപ്പൊട്ടുകൾ  

വട്ടപ്പൊട്ടുകൾ
തട്ടും മുട്ടും കേട്ടപ്പോഴാ
കോട്ടുവായിട്ടു ഞാൻ ഉണർന്നത്
കെട്ടും മട്ടും കണ്ടപ്പോഴാ
അവൾ തൊട്ടൊരാ മിന്നും
വട്ടപ്പൊട്ടു നോക്കിയത്.

പൂങ്കോഴി കൂവും നേരത്തു
മേലെ ആ വാനിൽ
നിന്ന് എന്നേ നോക്കി
പൊട്ടുകുത്തി ചിരിക്കുന്നത്
പുലരിപ്പെണ്ണവൾ ചിരിക്കുന്നത്.

നാന്നാവർണ്ണ പൊട്ടുകൾ
ഓരോ മൊട്ടിലും തൊട്ടു
പരത്തി ഒട്ടിച്ചുവെക്കുന്നത്
ശീലമാക്കി അവൾ കുന്നിറങ്ങുന്നത്


പൊട്ടിനു ചന്തമേറുന്നുണ്ടെ
പൊട്ടുകുത്താത്തവരെ
പൊട്ടുപോലെ പൊട്ടുപോലെ
വെട്ടിത്തിളങ്ങു൦ നക്ഷത്ര
പൊട്ടുകൾ നോക്കി സ്വപ്നങ്ങൾ
കണ്ടുറങ്ങുക പൊട്ടുകണ്ടുണരുക .
Vinod kumar v


up
1
dowm

രചിച്ചത്:വിനോദ്‌കുമാർ വി
തീയതി:29-06-2021 06:40:33 PM
Added by :Vinodkumarv
വീക്ഷണം:131
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :