പ്രാണന്റെ നോവ്... - തത്ത്വചിന്തകവിതകള്‍

പ്രാണന്റെ നോവ്... 

നീ പൊയ്മറഞ്ഞോരാ വഴിത്താരതൻ ഓരത്തു ഏകനായി ഞാനിന്നിരിക്കെ...

ഇരുളിൽ തെളിഞ്ഞോരാ മൺചിരാതുപോലെന്നുള്ളിൽ പ്രണയം ജ്വാലിച്ചൊരാ നാളുകൾ..

അതിരുകളില്ലാത്ത സ്വപ്നങ്ങൾ കണ്ടൊരാ യാമങ്ങൾ....

കനവുകളിലൊരു കൊച്ചു ജീവിതം നെയ്തൊരാ രാവുകൾ...

കർക്കിടക ചാറ്റലിൽ ഒരുകുടക്കീഴിൽ
ഒരുമിച്ചു പോയൊരാ ഇടവഴികളിൽ
ചിറകു വിരിച്ചൊരാ ശലഭങ്ങളായ് വിണ്ണിൽ
ഒരുമിച്ചു നമ്മൾ പാറിയില്ലേ...


ഒരുപാടു നിറമുള്ള സ്വപ്നങ്ങൾ കണ്ടൊരാ നാളുകൾ ...

നാം കണ്ട കനവുകളും എന്നെയും തനിച്ചാക്കി
എങ്ങോട്ടു പെണ്ണേ നീ പോയ്‌ മറഞ്ഞു...


ഒരുവാക്കുമിണ്ടാതെ എന്നെ തനിച്ചാക്കി നീ പൊയ്മറഞ്ഞൊരാ വഴിത്താരയിൽ
നിൻ ഓർമ്മകൾ മാത്രമെൻ സ്വന്തമാക്കി ഇന്നും ഞാൻ ഏകനായ് കത്തിരിപ്പൂ...


ഒരു നോക്കു കാണുവാൻ ഒരു വാക്കു മൊഴിയുവാൻ കൊതിയോടെ ഇന്നുമാ വഴിതാരത്താൻ ഓരത്തു കാത്തുനിൽപ്പൂ...


നഷ്ടപ്രണയമൊരു തീരാനോവായി മനമിതിലിന്നും നീറിടവേ എൻ വിഫലമോഹങ്ങൾ ഇന്നീ കടലാസ്സുതാളുകളിൽ എൻ ചുടുചോരകൊണ്ടു ഞാൻ പകർത്തിടുന്നു...

നീറുന്നോരോർമ്മകൾ ആണവയെങ്കിലും അതുതന്നെ ഇന്നും എന്നും എൻ ജീവശ്വാസം..


up
0
dowm

രചിച്ചത്:ജയേഷ്
തീയതി:31-07-2021 10:33:28 AM
Added by :Jayesh
വീക്ഷണം:205
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :