ഭാരദ്വഹനം - തത്ത്വചിന്തകവിതകള്‍

ഭാരദ്വഹനം 


ദഹനം ഭാരമേറിയൊരു
ചിന്തയാകുന്നു
ആലോചിക്കുന്തോറും പൊക്കാൻ പറ്റാത്ത ഒന്ന്

ഞാനിന്നൊരു മത്സരത്തിനിറങ്ങുകയാണ്
ഭാരദ്വഹന മത്സരം!
ശരീരം കൊണ്ട് അയോഗ്യനെങ്കിലും
മനസ്സു കൊണ്ട് തീർത്തും യോഗ്യൻ
അനിശ്ചിതത്വത്തിന്റെ കുടൽ വഴികളിൽ
ദഹനത്തിന്റെ നാനാർഥങ്ങൾ അന്വേഷിച്ചവൻ

ഭാര്യയുടെ കണ്ണുകളിൽ
ഒരു ചെമ്പ് മെടലിനും
കുഞ്ഞു മിഴികളിൽ
സ്വർണ്ണ മെഡലിനുമുള്ള
പ്രാർത്ഥനയും പ്രതീക്ഷയും

ഒഴിഞ്ഞ പഴ്സിലെ ശൂന്യതയാണെന്റെ പ്രോടീൻ പൗഡർ
വീട്ടുടമസ്ഥന്റെ തെറിവിളിയാണെന്റെ എനർജി ഡ്രിങ്ക്

നല്ല പകൽ വെളിച്ചത്തിൽ തെളിയുന്നു
അഞ്ച് ഗോളങ്ങൾ
ജീവിതോളിമ്പ്ക്സിൻ്റെ
അഞ്ച് വട്ടങ്ങൾ

വട്ടങ്ങൾ എന്റെ തലവട്ടത്തിനേക്കാൾ വ്യാസമേറിയതിനാൽ
അതിൽ തലയിട്ടു കുരുക്കി
ആത്മഹത്യാ കാരണമാവുന്നതിൽ എനിക്ക് പരിശീലനം അന്യമായിരുന്നു

എന്റെ കുടുംബമാണെൻ്റെ രാജ്യം
മെഡൽ പ്രതീക്ഷയില്ലെങ്കിലും
പൊരുതാനുറച്ച മത്സരാർത്ഥിയെ പോലെ
ഞാൻ ഭാരമുയർത്താൻ തുടങ്ങുന്നു

ശ്രീരേക് അശോക്
01/09/2021


up
0
dowm

രചിച്ചത്:ശ്രീരേക് അശോക്
തീയതി:02-09-2021 06:35:57 PM
Added by :Sreerek AshoK
വീക്ഷണം:53
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :