ചെവി പുഷ്പങ്ങൾ - തത്ത്വചിന്തകവിതകള്‍

ചെവി പുഷ്പങ്ങൾ 


ചേച്ചീ....
മുല്ലപ്പൂ, ചെണ്ടുമല്ലി, റോസാപ്പൂ, ഉണ്ടമല്ലി
പ്രൈവറ്റ് സ്റ്റാൻഡിലെ ബസ്സുകളുടെ
നിർത്താത്ത ഹോണടി,
കിളികളുടെ വിസിലടി,
ബസ്സു കിട്ടാനോടുന്ന ആളുകളടെ കുളമ്പടി,
യൊക്കെ അതിജീവിച്ചു കൊണ്ട് അവളുടെ ശബ്ദമൊരു
വണ്ടിൻ്റെ മുരൾച്ച പോലെയെൻ ചെവി പുഷ്പങ്ങൾക്ക് ചുറ്റും ഇരമ്പി കൊണ്ടിരുന്നു

അസഹ്യമായതോടെ ചെവി പറിച്ചെറിയുവാൻ തോന്നി

പണ്ടേയുണ്ടെൻ്റെ ചെവികൾക്കീയൊളിച്ചോട്ടം
ചില ശബ്ദങ്ങളിൽ നിന്ന്
യാചനകൾ,
ചോദ്യങ്ങൾ
ഉത്തരങ്ങൾ,
പിൻ വിളികൾങ്ങനെയെന്തെല്ലാം !

കേട്ടില്ലാന്നു നടിക്കുകയെന്നല്ലേ
എൻ്റെ ചെവിയെന്നും നല്ല നടനാണ്!

ഞാനിരിക്കുന്ന ബസ്സിൻ്റെ ;
ഡ്രൈവർ സീറ്റിനു പുറകിലായൊരു പൂക്കാരിയുടെ ചിത്രമുണ്ട്

അവളുടെ പൂവിളികളെന്നെ തളർത്തുന്നില്ല,
എൻ്റെ ചെവി പുഷ്പങ്ങളവൾക്കു പറിച്ചു നൽകുവാൻ വെമ്പി
അവളുടെ ലോകത്ത്
യാചനകളില്ലാ
ചോദ്യങ്ങളില്ലാ
ഉത്തരങ്ങളില്ലാ
പിൻ വിളികളില്ലാ
എൻ്റെ ചെവി പുഷ്പങ്ങളവിടെ പൂക്കളുടെ റാണിയായ് വിലസും

എൻ്റെ ചിന്താനഭസ്സിലൊരു കാർമേഘം പോലവളുടെ പൂവിളിയെൻ്റെ ചെവികളെ അസ്വസ്ഥമാക്കി
പൂവിളിച്ച് , പൂവിളിച്ചവളുടെ കഴുത്തൊരു വാടിയ ചെടിത്തണ്ടു പോലെ തോന്നി
പൂക്കളുടെ ഗന്ധം നിറഞ്ഞവളുടെ മൂക്കടഞ്ഞു പോയിരിക്കാം
ഓവുചാലിനടുത്തുള്ള കച്ചവട ഭൂമിയിയ്ക്കകവകാശികളാരും വന്നില്ലായിരിക്കാം

അവളുടെ പൂവിളികൾ പതിയെ പതിയെയെനിക്കു
സംഗീതമാകുന്നു
ഞാൻ്റെ ചെവി പുഷ്പങ്ങളവളുടെ പൂക്കുടയിലേക്ക് പറിച്ചു കൊടുത്തതുമവൾ മൂക്കു പൊത്തി
ചുറ്റും നിന്നവരും മൂക്കുപൊത്തി
ഞാനെൻ്റെ ചെവി പുഷ്പങ്ങളെ തിരിച്ചു കൊണ്ടുവന്നു
എനിക്കറിയാം,
നുണകളുടെ,
വിശ്വാസ വഞ്ചനകളുടെ ,
രതിവൈകൃതങ്ങളുടെ,
അസൂയയുടെ വളമുള്ള മണ്ണിൽ
അന്യൻ്റെ വിയർപ്പൂറ്റിയെടുത്ത് നനച്ചു
ഞാൻ വളർത്തിയെൻ ചെവി പുഷ്പങ്ങൾക്കിന്നുദുർഗന്ധമാണ്
ആ ഓവുചാലിനേക്കാൾ ദുർഗന്ധം!

ബസ്സിൽ വന്ന അത്തറുവിൽപ്പനക്കാരനിൽ നിന്നൊരു കുപ്പി വാങ്ങിയെൻ ചെവി പുഷ്പങ്ങളിൽ പുരട്ടി
ചിത്രത്തിലെ പൂക്കാരിയെ നോക്കി
അവളെന്നെ കളിയാക്കിയുറക്കെ ചിരിക്കുന്നു
ബസ്സിലുള്ളവരുമുറക്കെയുറക്കെചിരിക്കുന്നു

എൻ്റെ ചെവി പുഷ്പങ്ങൾ കൊഴിഞ്ഞു വീണു
പണ്ട് തൊടിയിലെ പൂവ് കടിച്ചതിന്
കവണ വെച്ച് കൊള്ളിച്ച് കണ്ണുകളഞ്ഞൊരു
പൈക്കിടാവിൻ്റെ തലമുറയിൽ പെട്ടൊരു പശുവിൻ്റെ കാലടിയിൽ
എൻ്റെ ചെവി പുഷ്പങ്ങൾ അരഞ്ഞു തേയുന്നു

ശ്രീരേക് അശോക്
29/08/2021


up
0
dowm

രചിച്ചത്:ശ്രീരേക് അശോക്
തീയതി:02-09-2021 06:40:24 PM
Added by :Sreerek AshoK
വീക്ഷണം:64
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me