പേരറിയാത്തൊരാൾ  - മലയാളകവിതകള്‍

പേരറിയാത്തൊരാൾ  ഒരുപാട്നാളായി കണ്ടെങ്കിലും
പേരു ചോദിക്കാൻ മറന്നു
നല്ല മുഖ പരിചയമുണ്ട്
കാഴ്ചയിലെ മാന്ത്രികതയാൽ
നാമറിയുന്നു ജീവൽഗന്ധം
ഇന്നലെ നിന്നെക്കണ്ടു
നഗരത്തിലെ മാളിൽ
ഐസ്ക്രീം പാർലറിൽ
ചിത്രപ്രദർശനവേദിയിൽ
പിന്നെ തിരകളാർത്തലയ്ക്കും
ബീച്ചിലെ പാറക്കെട്ടിൽ
ഒന്നും പറഞ്ഞില്ല നീ
ഒന്നും പറഞ്ഞില്ല ഞാനും
എനിക്ക് നിന്നെയുമറിയാം
നിനക്ക് എന്നെയുമറിയാം
നമുക്ക് രണ്ടു പേർക്കും പേരില്ല
നാം മനുഷ്യർ പിരിയുന്നവർ
പൊയ്പ്പോയ വസന്തം
പ്രണയമാക്കിയവർ
എന്ന് കാണുമെന്നറിയില്വ
ഏപ്പോൾ മിണ്ടുമെന്നറിയില്ല
രഹസ്യം പ്രണയനിലാമന്ത്രം

ജയരാജ് മറവൂർ


up
1
dowm

രചിച്ചത്:
തീയതി:05-11-2021 01:23:10 PM
Added by :ജയരാജ് മറവൂർ
വീക്ഷണം:112
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :