മധുമാസസമുദ്രമേ നീ - മലയാളകവിതകള്‍

മധുമാസസമുദ്രമേ നീ 

മധുമാസസമുദ്രമേ നീ


കടൽ പോലെ നിറയണം
കാതിൽ മധുമാസമന്ത്രമർമ്മരം
വാതിൽ തുറന്നിടുക വേഗം
വന്നു നിറയട്ടെ സംഗീതം

പൂമഴയും പൂക്കാലവും പിന്നെ
ഭൂതകാലമന്ത്രവുമോർമ്മകളും
നിലാവെത്രയഴിഞ്ഞാലും
നിലയില്ലാത്ത പ്രണയകാന്തി

ഏതോവിമൂകമാം കാലമനന്തം
അതിലാലാരുടെ മുഖമോഴി
അതു തന്ന വരമന്ത്രഗായത്രി
പിരിയല്ലെ ,വരികയൊപ്പം

നില്ക്കയോപ്പം നിലാവേ
നീ കുടെയുണ്ടെങ്കിൽ
സഫലമാകാം മോഹം
ഋതുവിൻമധൂകാലമോഹം

കാണുന്നില്ലേ ശിശിരം
കാറ്റിൽ ഇലപൊഴിയും മഴ
നോറ്റു കിടക്കയാവാം വിത്ത്
നിന്നിൽ മുളയ്ക്കുവാൻ

ഇഴകീറിപ്പകുത്തിളനിലാവ്
മഴനൊമ്പരം കൊണ്ടു മുറിഞ്ഞ്
രാവിൻ തണുത്ത വാതിൽ
തുറന്നകത്തേക്കു പകരുന്നു

മഴമേഘഹംസങ്ങൾ
നീന്തുന്ന മുകിൽവാനം
മൃദുമൊഹമന്ത്രഗായത്രീ
ലയമുലയുന്ന ജീവിതം

ഈ മഴയോ ഞാനെത്ര
കാത്തിരുന്ന തണുത്തമഴ
ഈ വിരിഞ്ഞ ജാലകം
നിനക്കായ് തുറക്കുന്നു

വരിക പെയ്യുകയതിസാന്ദ്രം
പെരുകി നിറയട്ടെ മൊഹം
വാർന്നൊഴിയട്ടെ പതിയേ
ഇടമുറിയാതെ മേഘമൽഹാർ


കവിത-ജയരാജ് മറവൂർ


up
0
dowm

രചിച്ചത്:
തീയതി:05-11-2021 01:13:53 PM
Added by :ജയരാജ് മറവൂർ
വീക്ഷണം:13
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me