സഖീ, നീ എവിടെയാണ് - പ്രണയകവിതകള്‍

സഖീ, നീ എവിടെയാണ് സഖീ, നീ എവിടെയാണ് ?

നീലത്തടാകക്കരയിൽ,
എന്റെ ഹൄദയ സ്പന്ദനങ്ങളു൦ മൗന നൊമ്പരങ്ങളു൦
ആവാഹിച്ചെത്തിയ കാറ്റിൻ മർമരത്തോടൊത്തു
നൃത്തമാടുകയാണോ?

നിന്റെ സ്നേഹ സുഗന്ധവു൦ പേറി
തിരികെയെത്തുന്ന തെന്നലിനായ്
കാത്തിരിപ്പു ഞാൻ

അതോ, (പണയ സാഗരത്തിൽ മത്സ്യ കന്യകയെപ്പോലെ നീന്തിത്തുടിക്കയാണോ നീ ?

ഹൊ, (പണയമൊരു സാഗര൦, നാമതിലെ
നീർതുള്ളികൾ മ(തം!!

(പിയേ, ഒരു മഴമേഘമായ് മലകൾക്കു മീതേ
താഴ് വാരങ്ങൾക്കു മേലേ
പരന്നൊഴുകുകയാണോ നീ ?

മഴയായ് എന്നിലേക്കു പെയ്യാൻ
കാത്തിരിക്കുകയാണു ഞാൻ.

നിനക്കൊരുക്കപ്പെട്ട (ശീകോവിലിൽ
സർവ്വാഭരണ വിഭൂഷിതയായി ,ദേവിയായ്
നിന്നെ (പതിഷ്൦ിച്ചുവോ?

നിന്നെ പൂജിക്കാൻ ഞാൻ മാ(തം
കാത്തുനില്കയാണവിടെ


ആകാശ വീഥിയിൽ,
ആയിരം നക്ഷ(തങ്ങൾക്കിടയിൽ
പൂർണ്ണ ശോഭയാൽ തിളങ്ങുന്ന തിങ്കളേ,

എന്നിലേക്ക് നറുനിലാവായ്
പരന്നൊഴുകുമോ നീ

ഉദയ സൂര്യ കിരണങ്ങളേറ്റ്
പച്ച വിരിപ്പിട്ട താഴ് വാരങ്ങളിൽ
നീലക്കിളിയായ് പാറിപ്പറക്കയാണോ നീ?

പൂക്കൾ കൊഴിഞ്ഞൊരാ പൂവാടിയിൽ
പുതു വസന്തമായ് പെയ്തിറങ്ങുമോ നീ?

അതിൽ വിടരും പൂക്കളിൽ നിറയും
തേൻനുകർന്നുന്മാദ നൄത്തം ചവിട്ടട്ടെ ഞാൻ!!


up
0
dowm

രചിച്ചത്:Yash
തീയതി:11-11-2021 09:10:27 PM
Added by :.yash
വീക്ഷണം:390
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :