വരികളോടുള്ള  പ്രണയം - മലയാളകവിതകള്‍

വരികളോടുള്ള പ്രണയം 

വാക്കുകളിൽ വാർത്തെടുത്ത ആത്മ സൗഹൃദം
ഇത് കിനാവ് നെയ്യുന്ന കാവ്യ സൗരഭ്യം
ഹരമാണ് കാവ്യം, നിറമാണ് കാവ്യം
ഭ്രാന്തമായ ഭാവനകളുടെ നിറക്കൂട്ട് ആണ് കാവ്യം
ചിരിച്ചെപ്പിലെ വാക്കുകൾ കൊണ്ടു തീർത്ത ചിരാതുകൾ
പറയാതെ എരിഞ്ഞമരുന്ന ശോഭയാണ് കാവ്യം.

വരമാണ് കാവ്യം, കലയാണ് കാവ്യം
നേർത്ത ഹൃദയസ്പന്ദനത്തിൻ മാറ്റൊലിയാണ് കാവ്യം
നിശയുടെ വഴിത്താരകളിൽ വഴികാട്ടിയായെത്തി
ഓർമ്മകൾ നിറഞ്ഞ വസന്തമാണ് കാവ്യം
കിനാവിൻറെ കാണാപ്പുറങ്ങളിൽ നിലാവിൻറെ മാറത്ത്
ചേർന്നമരുന്ന പ്രണയമാണ് കാവ്യം.

അനശ്വരം തുടർന്നീടുകീ കാവ്യ ശീലുകൾ
അനന്തമാം ആസ്വാദനത്തിൻ മഞ്ചലിൽ
പെയ്തു തീരാത്ത പേമാരിയായി-
പറഞ്ഞുതീരാത്ത വിസ്മയങ്ങളായി-
എരിഞ്ഞടങ്ങാത്ത ദീപശിഖയായി -
ലോകം ജ്വലിപ്പിക്കുന്നതാകട്ടെ ഇനിയുമീ കാവ്യം.


up
0
dowm

രചിച്ചത്:Jithin L
തീയതി:25-11-2021 10:16:16 AM
Added by :Jithin L
വീക്ഷണം:144
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :