പ്രാർത്ഥനകൾ..
ഐശ്വര്യം വിതറുന്ന നിൻ മുഖശോഭയിലും
നിത്യം സ്ഫുരിക്കുന്ന നിൻ ആത്മചൈതന്യത്തിലും
മിഴികളിൽ തുടിക്കുന്ന മൗനരാഗങ്ങളിലും
നിറഞ്ഞൊഴുകി അഴകു പൊഴിക്കുന്ന ദിവ്യ ലാവണ്യം
പതിവുള്ള നിൻ പരമാത്മ ദർശനം
നിന്നിൽ അലതല്ലും ആത്മീയ ദർശനം
സ്നേഹത്തിൻ ശ്രീകോവിലിൽ ഈറനണിഞ്ഞെത്തി അർച്ചനാർപ്പണമായിയേകിയീ മന്ദഹാസം
ഉരുവാക്കിയവനോട് ഉരുവിട്ട മന്ത്രങ്ങളിലെപ്പോഴും
ഉടയോൻ തുണയായി എത്തുവാനുള്ള പ്രാർത്ഥനകൾ
സഫലമായിടട്ടെ നിൻ യാചനകൾ
സായൂജ്യമടഞ്ഞിടട്ടെ ഇനി വരും ദിനങ്ങളോരോന്നും...
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|