സൗഹൃദം
മൗനമായെത്തിയയെന്നിലെ മോഹങ്ങളും
സ്വപ്ന തേരിലേറി വന്ന എൻ ആശകളും
ക്ഷണികമാണെങ്കിലും ഓർമ്മകളൊരുക്കിടുന്നീ
ചക്രവാളത്തിൽ ഇതളിട്ട ത്രിസന്ധ്യ പോൽ
സൗഹൃദത്തിന്റെ സായാഹ്നങ്ങളിൽ പങ്കിട്ടതെല്ലാം
നിനവുകളിലോർത്തിടുന്ന പുലരികളിൽ
ഏകനാണെങ്കിലും ആരോ കൂടെയുണ്ടന്ന്
നിനച്ചിടുന്ന നോവിന്റെ ആശ്വാസമാണ് നീ സഖീ
കാലമേറെ ആയിടാത്ത ആത്മ ബന്ധമെങ്കിലും
കാതങ്ങൾക്കപ്പുറം കാതോർത്തു നിൽപൂ നിൻ സ്വരത്തിനായ്
ആഴമേറിയ വാക്കുകൾക്ക് ലക്ഷ്യം ഉയർച്ച മാത്രമെങ്കിലും
നീ ഉള്ള് തുറന്നപ്പോളെല്ലാമതുൾകാഴ്ചയായിടും..
രമിയ്ക്കു നീയെന്നെന്തരംഗത്തിൽ എന്നും
ആത്മ മന്ത്രത്തിൻ ചേതോവികാരമായി..
Not connected : |