തിരുത്തൽ - തത്ത്വചിന്തകവിതകള്‍

തിരുത്തൽ 

അഴകിനെ വർണ്ണിച്ച വാക്കുകൾ
ആഴത്തിലേക്കാഴ്ന്നിറങ്ങിയ വാൾമുനയായെന്നറിഞ്ഞില്ല
വാചാലമായതിൽ പരിതപിച്ചുവെങ്കിലും അറിഞ്ഞിടുന്നു നിന്നന്തരംഗത്തിലുണ്ടായ നോവുകൾ

ഞാൻ ഉള്ളുതുറന്നറിയിച്ച കാലിക പ്രയോഗങ്ങളിൽ
മനസ്സ് മരവിച്ച് മനസ്താപപ്പെട്ടിടുമ്പോൾ
കൈവിട്ട ആയുധം പോൽ നിയന്ത്രിക്കാനായില്ലെങ്കിലും
പരിഭവമരുതേയീ പാഴ് വാക്കുകൾക്കായി

കാച്ചിക്കുറുക്കിയ പദപ്രയോഗങ്ങളിൽ പലവട്ടമാലോചിച്ചു
പഞ്ചാഗ്നിയിൽ തപം ചെയ്തിടുന്നു
പാതിവഴിയിൽ വഴിപിരിഞ്ഞിടാതെ കാണാക്കയങ്ങളിലേക്കൊരുമിച്ച് പ്രയാണമായിടാം..


up
0
dowm

രചിച്ചത്:
തീയതി:07-12-2021 08:05:10 AM
Added by :Jithin L
വീക്ഷണം:92
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :