കവിതകളിലിതളിട്ട സൗഹൃദം - തത്ത്വചിന്തകവിതകള്‍

കവിതകളിലിതളിട്ട സൗഹൃദം 

അകലങ്ങളിൽ നിന്നറിയുവാൻ ആഗ്രഹിച്ചടുത്തീടവേ
ആഴങ്ങളിലേക്കറിയാതെ ആനയിച്ചവളെ
ജന്മാന്തരങ്ങൾക്കപ്പുറമാണെന്നറിയുന്നു തോഴി കാലപ്പഴക്കങ്ങളില്ലാത്ത കാവ്യ സംഗമം

കൂടെ പിറക്കാതെ പോയ കൂട്ടുകാരൊരുമിച്ച് മെനഞ്ഞ സൗഹൃദത്തിന്റെ കൂടുകളിൽ ചേക്കേറി
പരിഭവങ്ങൾ പങ്കിട്ട നിമിഷങ്ങൾ
അന്യോന്യം ഓർത്തിടാനുതകട്ടെയീ കൂട്ടുകെട്ട്

പ്രയത്നങ്ങളിലർത്ഥ പ്രാണനായിടുമ്പോൾ പ്രാർത്ഥനയായി പരസ്പരം താങ്ങായിടാം
കാലിടറുന്ന ജീവിത കൽപ്പടവുകളിൽ കൈത്താങ്ങായിടാം
കവിതകളിലിതളിട്ട സൗഹൃദത്തിന് കാലങ്ങളിനിയും കടപ്പെടട്ടെ
കൺ മറയുവോളം കണ്മണിയായി കരുതീടാം അന്യോന്യം.


up
0
dowm

രചിച്ചത്:
തീയതി:09-12-2021 11:04:39 PM
Added by :Jithin L
വീക്ഷണം:131
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :