അമ്മ - മലയാളകവിതകള്‍

അമ്മ 

അമ്മതൻ സ്നേഹമേറ്റുവീഴുന്ന മേനിയിൽ കുളിർക്കുന്ന തളിരല്ലേ നീ.....
അമ്മിഞ്ഞ പാലൂട്ടി വളർത്തുന്നൊരമ്മതൻ
സ്നേഹമേറ്റുകിടക്കുന്ന പൈതങ്ങളെ...
വേദനയൂറുമ്പോളും വെൺ കിരണങ്ങൾ തട്ടുമ്പോളും
ഓടിയടുത്തെൻ അമ്മയുടടുത്തേക്ക്...
ഓമനത്തിങ്കൾ പാടിയുറക്കുമ്പോളും
അങ്കണത്തൈമാവിൽ പാടിത്തരുമ്പോളും
പൂതപ്പാട്ടു പാടുമ്പോളും
അമ്മതൻ മാർത്തട്ടിൽ കിടന്നു കരഞ്ഞീടുന്നു...
പുഞ്ചിരി തൂകുന്ന പൊയ് മുഖവുമായ്
എന്നമ്മ ഓടിയടുത്തെന്നടുക്കൽ
സ്നേഹ ചുംബനങ്ങളാൽ നിറഞ്ഞൊരു മുഖവുമായ് പുഞ്ചിരി തൂകിയെൻ അമ്മയോടൊപ്പം
വേദനയുമായ് എന്നമ്മ കരഞ്ഞിടുമ്പോളും
ഉദാരത്തിൽനിന്നുതിർന്നു വീഴുമ്പോളും
വേദനയിലും സന്തോഷത്തിൻെ്റ താളുകളാ യെന്നമ്മക്ക്....
ഒരോ ദിനങ്ങളുമെന്നമ്മതൻ മുഖം കണ്ടുണരുന്നെനിക്ക്
ഒരോ നിമിഷങ്ങളും സന്തോഷങ്ങളാകുന്നു...
സമുദ്രാന്തർഗർത്തത്തിലേക്കു പോയാലും
യെന്നമ്മയുണ്ടെൻ്റെ രക്ഷക്ക്
ആരെന്നെ യുപേക്ഷിച്ചാലും ആരൊക്കെയെന്നെ തള്ളി പ്പറഞ്ഞാലും യെന്നമ്മതൻ സ്നേഹമുണ്ടെനിക്കെന്നും
അമ്മതൻ സ്നേഹത്തോളം വരില്ലൊരു സ്നേഹവും
ഇന്നു ഭൂമിയിലിതുവരെ...
ഞാനൊന്നു കരഞ്ഞിടുമ്പോൾ എൻ്റെ കണ്ണൊന്നു കലങ്ങീടുമ്പോൾ കണ്ണീരൊപ്പാനായ് എൻ സമീപത്തേക്കോടിയെത്തുന്നയമ്മതൻ മുഖം ഞാൻ ഓർത്തിരുന്നു..
പടു വൃക്ഷത്തിലും പടു മരത്തിലും വെൺ കിരണമേറ്റു തളർന്നിടുമ്പോൾ
വാരി പുണർന്നമ്മ തോളിലേറ്റി
കണ്ണീരൊപ്പി കരച്ചിലകറ്റി യെന്നമ്മ....
അമ്മതൻ സ്നേഹം അലയാണ് തിരയാണ് കടലാണ്.....


up
0
dowm

രചിച്ചത്:NEETHY
തീയതി:27-12-2021 04:54:29 PM
Added by :Neethy V
വീക്ഷണം:125
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :