നീ എന്ന സത്യം  - മലയാളകവിതകള്‍

നീ എന്ന സത്യം  

പ്രണയമേ നിൻ മടിത്തട്ടിൽ
മയങ്ങുന്നു
ഒരുകുഞ്ഞു പൈതലായ് ഞാനും
അണയാത്തനോവിന്റെ
ഇതളുകൾക്കിടയിലും
പ്രാണനായ് നിന്നെ ഞാൻ ഓർത്തു

നിന്നെ തിരയുമെൻ കാൽപാടുകൾ
കാലത്തിൻ വഴിയിലെ പൂഞ്ചോലയിൽ
സ്നേഹമേ മൂകമായ്
എന്നിലേക്കു വന്നസ്തമിക്കൂ നീ

പൂഴി കൊണ്ടോ തീർത്ത ഈ മൺകൂടയിൽ
മൂകമായ് നിന്നെ നോക്കുന്നു ഞാനും
കാണാൻ കൊതിച്ചുള്ള നേരത്ത് വിരഹമായ് നീ ദൂരെ മറയുന്നു ജന്മങ്ങളായ്

പ്രണയമായ് നീ ചാരെയെത്തുന്ന നേരത്ത്
ഞാനെന്ന സത്യം മറന്നു പോകാൻ
കരളേ കവർന്നെടുക്കൂ എന്റെ സിരകളിൽ ഒഴുകുന്ന നിന്റെ ശ്വാസങ്ങൾ


ഏഴാംകാശവും പൂത്തു വെന്നിൽ
ആർദ്രമായ് നിന്നെ തിരഞ്ഞ നേരം
പ്രണയത്തിൻ ശൂന്യതക്കുള്ളിൽ അറിഞ്ഞു ഞാൻ നീയാണു
ഞാനെന്ന സത്യം
അത് തന്നെ ഈ ലോക സത്യം........


up
1
dowm

രചിച്ചത്:
തീയതി:26-12-2021 09:48:11 PM
Added by :thahira as
വീക്ഷണം:169
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :