മനുഷ്യന്റെ സ്വർഗ്ഗം
സ്വയം മറന്നൊരു നാൾ സഞ്ചാരിയായി
സ്വപ്നത്തേരിലേറി സ്വർഗ്ഗ കാവാടത്തിലെത്തി
സ്വാർത്ഥതകളുടെ താഴ്വരകളിലെ സുന്ദര സൗദങ്ങളില്ലേ
സംഗീത സായാഹ്നങ്ങളിലെ താളമേളങ്ങളില്ല
സായം സന്ധ്യകളെ ഉല്ലാസമാക്കുന്ന സുന്ദരിമാരുടെ നൃത്ത ചുവടുകളില്ല
സ്വതന്ത്രമായ ചിറകുകളിൽ മതിമറന്നാഘോഷിക്കാൻ ലഹരികളില്ല
സ്വർഗ്ഗമാണിതെന്നു പറഞ്ഞു പഠിപ്പിച്ച നരകത്തിൽ
സാക്ഷാത്കാരങ്ങളുടെ പറുദീസ നഷ്ടമായതറിഞ്ഞില്ല
സുഖലോലുപതകളിൽ വിസ്മരിച്ച സത്യാന്വേഷണം
സകലതും മിഥ്യയാക്കി സംഹാരതാണ്ഡവമാടിടുന്നു
സ്വപ്നങ്ങളല്ലിതു യാഥാർഥ്യമാണെന്നറിഞ്ഞീടുന്നു
സുബോധങ്ങളുണ്ടായെങ്കിലും സഞ്ചാരപഥങ്ങളെവിടെക്കോ മറഞ്ഞു പോയി
സുരക്ഷിതമാണെന്ന് കരുതിയതെല്ലാം നഷ്ടപെട്ടിടുമ്പോൾ-
സഹനങ്ങളുടെ അഗാധ ഗർത്തങ്ങളിൽ നിസ്സഹായനായീടവേ-
സംഘർഷങ്ങളിൽ സംജാതമായിടുന്നു സത്യബോധം
സൃഷ്ടിജാലത്തിൽ ഉയർത്തിടുന്നു നവോത്‌ഥാനം
സത്വത്തിൽ ഞാൻ സത്കർമ്മങ്ങളിലാഴ്ന്നിടുമ്പോൾ
സാധ്യതകളുടെ ആനന്ദ സാഗരത്തിലേക്കു പ്രയാണമായിടുന്നു.
Not connected : |