മൺകൂടക്കൊരു  ചിത  - തത്ത്വചിന്തകവിതകള്‍

മൺകൂടക്കൊരു ചിത  

ഈ ലോകം നൽകിയ
മരണ മാല്യം അവൾ
മെല്ലെ ചാർത്തി
ചിതയിലേക്ക് നീങ്ങും നേരം
ദേഹം വിറക്കുന്നുണ്ടായിരുന്നു

തന്റെ മൗനത്തിനും
ബന്ധനങ്ങൾക്കും
മൊഴി ചൊല്ലി
അവൾ നടന്നു നീങ്ങി
കാതുകളിൽ അവൾക്ക്
ഭ്രാന്തായിരുന്നെന്ന
നാദം മുഴങ്ങുന്നുണ്ടായിരുന്നു

ചിതയിലമരും നേരം
അവൾ പുഞ്ചിരിച്ചു കൊണ്ട്
കൊടും തണുപ്പിൽ നിന്ന്
മെല്ലെ കണ്ണുകൾ തുറന്നു

നശ്വരമായ ഈ ലോകത്തോട്
വിട പറഞ്ഞ് അവൾ യാത്രയായി
ഒപ്പം എഴുതാൻ
ബാക്കി വച്ച കുറേ രാഗങ്ങളും
പിറന്നു വീണു...


up
0
dowm

രചിച്ചത്:Thahira Nazeersha
തീയതി:05-01-2022 08:24:03 AM
Added by :thahira as
വീക്ഷണം:90
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :