ഓ എന്റെ പ്രണയമേ  - തത്ത്വചിന്തകവിതകള്‍

ഓ എന്റെ പ്രണയമേ  

‌ഓ എന്റെ പ്രണയമേ നിൻ മിഴിയില്ലാതെ
ഒരു കാഴ്ചയും ഞാനും കണ്ടതില്ല
ഓ എന്റെ സ്നേഹമേ നീയെന്നിലുണ്ടെങ്കിൽ
സ്വർഗം പോലും എനിക്കിതന്യം

കാലങ്ങൾക്കപ്പുറം കോലങ്ങൾക്കപ്പുറം
നീ എന്റെ ഉള്ളിൽ തെളിഞ്ഞിടുമ്പോൾ
മഴവില്ലിൻ ഏഴഴകിൽ തീർത്തൊരു പ്രണയ ഗീതം നിനക്കായ് പാടിടാം ഞാൻ
അതിലെന്റെ ഹൃദയവും തന്നിടാം ഞാൻ


കാത്തിരിക്കുന്നു ഞാൻപ്രിയനേ നിനക്കായ്എൻ ശ്വാസം നിന്നിൽ അലിഞ്ഞു ചേരാൻ
ഇല്ലെങ്കിൽ പിന്നെ എനിക്കെന്തിനീ ജന്മം
എൻ ജീവനാകുമെൻ പോന്നോമലേ


നിനക്കായ് ജാലകം തുറക്കുന്ന നേരമിൽ
ഒരു മാത്ര ഞാനും മറന്നു പോയി
കാലം മായ്ക്കാത്ത തൂവലായ്
നീ എന്നേ എന്നുള്ളിലുണ്ടതെന്ന്
ആ തൂവൽ ഞാനായ് പിറന്നുവെന്ന്

നിൻ പാദ മേറ്റോരെൻ മനസ്സിന്റെ മുറ്റത്ത്
നിന്നോർമ്മയിൽ പ്രണയ ഗോപുരം തീർത്തു ഞാൻ അതിലെന്നും നിന്റെയാ
പൂമുഖം കണ്ടു ഞാൻ
നിർവൃതിയോടെ കഴിഞ്ഞു കൂടാം........






up
0
dowm

രചിച്ചത്:Thahira Nazeersha
തീയതി:07-01-2022 11:26:01 PM
Added by :thahira as
വീക്ഷണം:144
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :