മണിമുത്തുകൾ
രാധികേ രാധികേ നീയെൻ ആരാധിക
കടലായി കരയായി നാം രണ്ടു ദേഹം
തിരയായി തീരമായി നാം ഒന്നു ചേരും
കടൽക്കാറ്റായി കരയെ തണുപ്പിക്കുമ്പോളും
തിരമാലകളായി മണൽത്തരികളെ കുളിർപ്പിക്കുമ്പോളും
വെന്തെരിയുന്ന കടലോളങ്ങളെ കാണാതെ പോയോ?
മഴയായി കാറ്റായി തിരയായി നീയെന്നടുത്തെത്തുമ്പോൾ
നിന്നിലേക്ക് ഒഴുകി അടുക്കുന്ന ഉറവു കളിലൂടെ ഞാൻ ഒലിച്ചില്ലാതെയായിടും
കടൽ തട്ടിൽ അങ്ങനെ നിന്നെയും പുണർന്നു കിടക്കുമ്പോൾ
കരയെന്ന ഞാൻ എൻറെ ഉണ്മ നിനക്കായി പങ്കുവയ്ക്കും
അമൂല്യമായ മണിമുത്തുകൾ അതിൽ ജ്വലിച്ചിടട്ടെ
ആരും കണ്ടിട്ടില്ലാത്ത ആഴങ്ങളിൽ അത് എന്നുള്ളിലെന്നും ഉണ്ടായിടട്ടെ
കടലാകുന്ന നിന്റേയുള്ളു പ്രഷുബ്ധമാകുമ്പോൾ
ഒരു വേലികയറ്റത്തിലെന്നെ തിരിച്ചെത്തിക്ക
കടൽത്തട്ടിൽ നീയുതിർന്നു തന്ന മണിമുത്തുകൾ
ഞാനെന്റെ മാറിലൊളിപ്പിച്ചു നിന്റെ ഓർമകളുമായി മടങ്ങിടാം
അല്ല തല്ലുന്ന കടല് ശാന്തമായിടുമ്പോൾ.
ഒരു വേലിയിറക്കത്തിലെന്നെയും കൂടെ കൂട്ടുക
തിരയായി തീരമായി നാം വീണ്ടും ഒന്ന് ചേരുമ്പോൾ
തിരയോടൊപ്പം എന്നെയും ചേർത്ത് പിടിച്ചു മടങ്ങീടുക
കാത്തിരിക്കാനും പിരിയാനും കഴിയാതെ പിടയുമ്പോൾ
കരയിൽ നിന്നൊലിച്ചു കടൽത്തട്ടിലെത്തി നിന്നോട് ചേർന്ന് മയങ്ങീടാം
Not connected : |