തിരയിൽ നിന്നും തീരത്തേക്ക്  - തത്ത്വചിന്തകവിതകള്‍

തിരയിൽ നിന്നും തീരത്തേക്ക്  

ആഴക്കടലിലേക്കെറിഞ്ഞിട്ടും ആഴിയിലേക്കാഴ്ന്നുപോകാതെ
ഓളങ്ങളിൽ പൊന്തി തീരത്തണഞ്ഞു പിന്നെയും എൻ സ്വപ്‌നങ്ങൾ

കരയിൽ നിന്നും കടലിലേക്ക് കടവ് കടന്നെത്തുന്ന എൻ ചെറുതോണിയിൽ
നിൻ മാറത്തു ചേർന്നുറങ്ങിടുമ്പോൾ കടലിനു നടുവിലും കര കണ്ടപോലെ

യാഥാർഥ്യങ്ങളുടെ തിരകളിൽ പെട്ട് ചെറുതോണി ആടിയുലഞ്ഞിടുമ്പോൾ
നടുക്കടലിൽ കരകാണാതെ നിസ്സഹായനായിടുന്നു തോണിയിലേകനായി

ഒരിക്കലും പിടിതരാത്ത മനസുമായി ആഴങ്ങാലിക്കോടി ഒളിക്കുന്ന ജലകന്യകേ
സ്വപ്നങ്ങളുറങ്ങുന്ന ചെറുതോണിയെ കരക്കടുക്കുവാൻ കൂടെയുണ്ടാകണേ.

ആഴക്കടലിലെ പേമാരിയിൽ ആർത്തിരമ്പുന്ന തിരകൾക്കു നടുവിൽ
ചീട്ടുകൊട്ടാരം പോൽ എൻ ചെറുതോണി തകർന്നീടീലും തകരാതെ കാക്കും നിന്റെ സ്നേഹം

അല്പായുസ്സുള്ള തിരകൾ ഓളമായി പടർന്ന് ചെറുതോണി ഉലച്ചീടുംമ്പോൾ
ഹൃദയത്തുടിപ്പുകൾ കൊണ്ടെഴുതിയ എൻ വരികൾ നിനക്കായി പാടിടും

സാഗരങ്ങളിൽ അലതല്ലിയ ചെറുതോണി കരക്കടുക്കുമ്പോൾ
ഒപ്പം കരയിലേക്ക് കൂട്ടാനാഗ്രഹിച്ചു കടലിന്റെ സ്വന്തം പുത്രിയെ

യാഥാർഥ്യങ്ങളുടെ കടലോളങ്ങളില്ലാതെ കരയിലേക്കടുക്കാൻ
കഴിയില്ലെന്നുള്ളത് വിസ്മരിച്ചു ആവർത്തിച്ചു വിളിച്ചു തളർന്നു ഞാൻ

അവസാനം ആഴക്കടലിനോടുള്ള ബന്ധങ്ങൾ ഉള്ളിലൊളിപ്പിച്ചു
ഞാനെന്ന കരയിലേക്കോടിയെത്തിയ നിൻ വികാരമല്ലോ പ്രണയം.

നനഞ്ഞു തിളങ്ങുന്ന നിന്നുടെ കണ്ണുകളിൽ കാണുന്നു ജലകന്യകേ
ചെറുതോണിയിൽ എന്നോട് ചേർന്നിരുന്നു സല്ലപിക്കാനുള്ള ഇഷ്ടം

കാറ്റും കോളും നിറഞ്ഞ നിന്റെ ആഴകടലിന്റെ യാഥാർഥ്യത്തിൽ നിന്നും
തീരത്തടുക്കുന്ന തിരകളിലൂടെപ്പോഴും വന്നു പോയീടണെ

തീരത്തു നിന്നും തിരകളിലൂടെ നിന്നടുത്തെത്തീടുമെങ്കിലും
സ്നേഹത്തിൻ ചുഴിയിൽ വീണു ഞാൻ എങ്ങോ പോയി മറഞ്ഞീടും

കടലിനും കരയ്ക്കുമിടെയിൽ ഏതോ ഒരു രഹസ്യ സംഗമ സ്ഥലത്ത്
യാഥാർഥ്യങ്ങളുടെ ലോകത്തോട് വിട പറഞ്ഞു നിന്നെ ഞാൻ പുൽകിടും.

നിന്റെ കടലാണ് ശരിയെങ്കിലും എന്റെ കരയുടെ തെറ്റുകളിൽ
ഞാൻ നിന്നെയെന്നും എന്നിലേക്ക്‌ ചേർത്ത് നിർത്തും

തിര വിട്ടു തീരം പുൽകിയ നിന്റെ ത്യാഗത്തെ ഞാൻ ഓർത്തിടും
നിന്റെയുള്ളിലുള്ള നിനവുകളിൽ ഞാൻ അലിഞ്ഞില്ലാതെയായിടും

എങ്കിലും ആഴക്കടലിലേക്കടുത്തിടുമ്പോൾ നെഞ്ച് പിടഞ്ഞു ചോദിച്ചീടുന്നു
സ്വപ്നങ്ങളുറങ്ങുന്ന ചെറുതോണിയുമായി കരയാകുന്ന എന്റെ തെറ്റുകളുടെ തീരത്തേക്കോ, അതോ
നിന്റെ ശരിയാകുന്ന യാഥാർഥ്യങ്ങളുടെ ആഴക്കടലിലെ തിരകളിലേക്കോ ഞാൻ വരേണ്ടത്
ഉത്തരം കിട്ടാത്ത ലക്ഷ്യമില്ലാത്ത യാത്രയാണിതെങ്കിലും നീ ഒപ്പമുണ്ടെങ്കിൽ ഈ യാത്ര സഫലമായിടും.



up
0
dowm

രചിച്ചത്:Jithin L
തീയതി:10-02-2022 11:21:01 PM
Added by :Jithin L
വീക്ഷണം:159
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :