ദ്വൈതം - തത്ത്വചിന്തകവിതകള്‍

ദ്വൈതം 

കാണുന്നു ഞാൻ..
ഇരുളും വെളിച്ചവും
ഈ രണ്ട് ഭാഗങ്ങൾ
എപ്പഴും..
അറിയുന്നു ഞാൻ
നൻമയും തിൻമയും
ഈരണ്ടു ഭാവങ്ങൾ
ഏതിലും..
അലട്ടുന്നു സന്ദേഹം
തെറ്റിലും ശരിയിലും
നേർവഴി അറിയാതെ
ഉഴറുന്നു മാനസം
സാന്ത്വനമേകാൻ
തേടുന്ന പൊരുളിൻ
സന്ദേശം വലയുന്നു
അതിർത്തികൾ
ഇവ ഓരോന്നിനും..
എങ്കിലും
ജീവിതം പടച്ചൊരു
പ്രപഞ്ചനാഥൻ
കൽപ്പിക്കുന്നു
ഈരണ്ട് രൂപങ്ങൾ
സർവ്വതിലും.





up
0
dowm

രചിച്ചത്:താഹിറ ബിൻത് അഹമ്മദ്
തീയതി:12-02-2022 08:23:58 PM
Added by :Thahira
വീക്ഷണം:107
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :